25.6 C
Kottayam
Sunday, November 24, 2024

ഗര്‍ഭിണിയാണെന്നറിഞ്ഞ ദിവസം ഭര്‍ത്താവ് മരണപ്പെട്ടു, മകനെ വീട്ടുകാര്‍ കൊണ്ടുപോയി, സഞ്ജീവില്‍ നിന്നു നേരിട്ടത് കൊടിയ പീഡനം; പൂര്‍ണിമയുടെ ജീവിതകഥ ചര്‍ച്ചയാകുന്നു

Must read

മുംബൈ: കൗമാരപ്രായത്തില്‍ തന്നെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാകുകയും പ്രതിസന്ധിയില്‍ ജീവിതം തളരാതെ വിജയം നേടിയെടുക്കുകയും ചെയ്ത പൂര്‍ണ്ണിമയുടെ കഥ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പതിനാറാം വയസ്സില്‍ ഗര്‍ഭിണി ആണെന്നു അറിഞ്ഞ ദിവസം ഭര്‍ത്താവിന്റെ മരണം സംഭവിച്ചതും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദവും പിന്നീട് ഉണ്ടായ പ്രണയവിവാഹം ഗാര്‍ഹിക പീഡനത്തിലേക്ക് നയിച്ചതുമെല്ലാം പങ്കുവെക്കുകയാണ് പൂര്‍ണിമ.

ഇരുപത്തി മൂന്നു വര്‍ഷത്തിനുശേഷമാണ് തനിക്ക് ഭര്‍ത്താവിന്റെ പീഡനങ്ങളില്‍ നിന്ന് പുറത്തുകടക്കണമെന്ന തോന്നല്‍ ഉണ്ടായതെന്നും ഇന്നു മക്കള്‍ക്കൊപ്പം പുതിയ ജീവിതം നയിക്കുകയാണ് താനെന്നും മഹാരാഷ്ട്ര സ്വദേശിയായ പൂര്‍ണിമ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

പൂര്‍ണിമയുടെ കുറിപ്പ് ഇങ്ങനെ.

പതിനാറാം വയസ്സിലാണ് ഞാന്‍ സിംഗിള്‍ മദറാകുന്നത്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ ദിവസമാണ് എന്റെ ഭര്‍ത്താവ് മരിക്കുന്നത്. പക്ഷേ മകന്‍ മരിച്ചതോടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അവനെ അവര്‍ക്കൊപ്പം കൊണ്ടുപോയി. സ്വാധീനമുള്ള കുടുംബമായിരുന്നു അവരുടേത്. എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എനിക്കവനെയൊന്ന് ചേര്‍ത്തുപിടിക്കാന്‍ പോലും കഴിഞ്ഞില്ല. ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടതുപോലെയായിരുന്നു ഞാന്‍.

മാതാപിതാക്കള്‍ എന്നെ വീട്ടിലെത്തിച്ചെങ്കിലും ഞാന്‍ വിഷാദത്തിലേക്ക് വഴുതിവീണു. എന്റെ അവസ്ഥ കണ്ടതോടെ മാതാപിതാക്കള്‍ പ്ലസ്ടുവില്‍ ചേര്‍ത്തു, അവിടെ വച്ചാണ് ഞാന്‍ സഞ്ജിവിനെ കണ്ടുമുട്ടുന്നത്. സഞ്ജിവ് നേരത്തേയും എന്നെ പ്രൊപോസ് ചെയ്തിരുന്നു, പക്ഷേ അപ്പോഴേക്കും എന്റെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. പക്ഷേ നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് പോരാടുമെന്നും കുഞ്ഞിനെ നേടിയെടുക്കുമെന്നും എന്നെ വിശ്വസിപ്പിച്ചു. അതോടെ ഞാന്‍ അവനോട് സമ്മതം മൂളി.

പതിനെട്ടാം വയസ്സില്‍ ഞാന്‍ പുതിയൊരു ജീവിതത്തിന് തുടക്കമിട്ടു. പക്ഷേ ആദ്യരാത്രി തന്നെ സഞ്ജിവ് എന്നെ മര്‍ദിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ദിവസവും എന്നെ ഉപദ്രവിക്കുമായിരുന്നു. സഞ്ജിവിന്റെ കുടുംബം പോലും എന്നോട് മോശമായാണ് പെരുമാറിയത്. ഭക്ഷണം പോലും മര്യാദയ്ക്ക് ലഭിച്ചിരുന്നില്ല, അവര്‍ ബാക്കിവച്ചിരുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്.

അവിടെ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ മറ്റൊരു പരാജയ വിവാഹബന്ധം ഇനി വേണ്ടെന്ന് കരുതിയിരുന്നു. മൂന്നുമാസം കഴിഞ്ഞതോടെ ഞാന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴും അവര്‍ ഉപദ്രവം നിര്‍ത്തിയില്ല. ഗര്‍ഭകാലത്തുടനീളം വെളുപ്പിനെ നാലുമണിവരെയൊക്കെ അവര്‍ എന്നെക്കൊണ്ട് ജോലി ചെയ്യിച്ചിട്ടുണ്ട്. ഒടുവില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ ആരും എന്നെ അഭിനന്ദിക്കുകയോ മധുരം വിതരണം ചെയ്യുകയോ ഉണ്ടായില്ല. ആശുപത്രിയില്‍ നിന്ന് തനിച്ചാണ് ഞാന്‍ തിരികെയെത്തിയത്. അവിടെ നിന്നങ്ങോട്ട് മകള്‍ ആരതി മാത്രമായി എന്റെ ജീവിതം. ആരതിക്ക് രണ്ടുവയസ്സായപ്പോള്‍ സഞ്ജിവ് അവളെ മര്‍ദിക്കുകയുണ്ടായി. പക്ഷേ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

രണ്ടുവര്‍ഷം കഴിഞ്ഞ് മകന്‍ പിറന്നപ്പോഴും ഇതുതന്നെ തുടര്‍ന്നു. ഇതിനിടെ കുട്ടികള്‍ എനിക്ക് വേണ്ടി നില്‍ക്കുമ്‌ബോഴും അവരെ അയാള്‍ മര്‍ദിച്ചിരുന്നു. ഇരുപത്തിയഞ്ചാം വയസ്സില്‍ ഞാന്‍ പുതിയൊരു തുടക്കമിട്ടു. മെഹന്ദി ബിസിനസ് ആരംഭിക്കുകയും ജോലിക്കായി ശ്രമിക്കുകയും ചെയ്തു. അധ്യാപികയാവാനുള്ള ജോലിക്ക് അപേക്ഷിച്ചെങ്കിലും അപ്പോഴൊക്കെ സഞ്ജിവ് പ്രതിബന്ധവുമായി നിന്നു.

2012ല്‍ മക്കളുടെ പ്രോത്സാഹനത്തോടെയാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. വളരെപെട്ടെന്നു തന്നെ എനിക്ക് അംഗീകാരങ്ങള്‍ ലഭിച്ചു. പക്ഷേ അവിടെയും വിടാന്‍ ആവശ്യപ്പെട്ട് സഞ്ജിവ് എത്തി. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അതുവരെ കാണാത്തതുപോലെ എന്നെ മര്‍ദിച്ചു. വയറില്‍ ആഞ്ഞു ചവിട്ടിയതിന്റെ വേദനയില്‍ ഞാന്‍ കുഴഞ്ഞുവീണു. അന്ന് ഞാന്‍ തീരുമാനിച്ചു, തൊഴിലിടത്തില്‍ ആത്മവിശ്വാസമുള്ള ഞാന്‍ വീട്ടിലും കരുത്തയായേ പറ്റൂ. എനിക്ക് അത്രത്തോളം മടുത്തിരുന്നു.

അങ്ങനെ 23 വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ധൈര്യം വീണ്ടെടുത്ത് മക്കളെയുമായി ഇറങ്ങി. ഇടയ്ക്കെല്ലാം അയാള്‍ വീട്ടിലേക്ക് വരികയും ഇപ്പോഴും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോള്‍ എനിക്ക് ഭയമില്ല. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. നാല്‍പത്തിയാറാം വയസ്സില്‍ ഞാനും മക്കളും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുകയാണ്. മോശം വിവാഹബന്ധങ്ങളില്‍ നിന്ന് പുറത്തേക്കുവരുന്ന സ്ത്രീകളെ കോച്ച് ചെയ്യാന്‍ പരിശീലിക്കുകയാണ്. ഇരുപത്തിമൂന്നു വര്‍ഷത്തോളം അനുഭവിച്ചതിനുശേഷമാണ് ഞാന്‍ പുറത്തേക്കുവന്നത്. എനിക്ക് അതിനുള്ള ധൈര്യം ലഭിച്ചെങ്കില്‍ നിങ്ങള്‍ക്കും അതിനു കഴിയും എന്ന സന്ദേശം പകരുകയാണ് ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.