കൊല്ലം: കഴിഞ്ഞ ദിവസം നറുക്കെടുത്തപൂജാ ബമ്പര്‍ ഈ വര്‍ഷത്തെ വിജയിയെ കാത്തിരിക്കുകയാണ് കൂത്താട്ടുകുളത്തെ ലോട്ടറി വില്‍പ്പനക്കാരനായ യാക്കോബ്. ഇദ്ദേഹത്തിന്റെ പക്കലില്‍ നിന്നും വാങ്ങിയ RA 591801 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത്.
ഇന്നലെ നറുക്കെടുപ്പ് നടന്നെങ്കിലും ടിക്കറ്റുമായി ഭാഗ്യശാലി ഇതുവരെ പ്രത്യകഅഷപ്പെട്ടിട്ടില്ല. സമ്മാനര്‍ഹമായ ആര്‍എ സീരിസീലുള്ള പത്ത് ടിക്കറ്റുകള്‍ യാക്കോബ് വാങ്ങിയിരുന്നു. ഇത് മുഴുവനും വിറ്റ് പോയി. ടിക്കറ്റ് വാങ്ങിയവരില്‍ ഓര്‍മ്മയുള്ളവരില്‍ ചിലരെ വിളിച്ചു നോക്കിയെങ്കിലും അഞ്ച് കോടി അടിച്ചയാളെ കണ്ടെത്തിയിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരിഭവം.
15 വര്‍ഷം മുമ്പാണ് യാക്കോബ് ലോട്ടറി വില്‍പ്പന തുടങ്ങിയത്. ശാരീരിക വെല്ലുവിളിയുള്ളയാളാണ് യാക്കോബ്. കൂത്താട്ടുകുളത്തെ സിയാന്റെസ് ലക്കി സെന്ററിലാണ് യാക്കോബ് ലോട്ടറി വില്‍പ്പന നടത്തുന്നത്.
പൂജാ ബമ്പര്‍ ഒന്നാം സമ്മാനം അഞ്ച് കോടിയും രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേര്‍ക്കുമാണ്. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ ( അവസാന അഞ്ചക്കത്തിന്). ഇതിനു പുറമെ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളുണ്ട്.