അഞ്ച് കോടി നേടിയ ആ ഭാഗ്യ നമ്പര്‍ ഇതാണ്; പൂജാ ബമ്പര്‍ ലോട്ടറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ?ഗ്യക്കുറിയുടെ പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ RA 591801 എന്ന നമ്പറിനാണ്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും.

ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. മുഴുവനും വിറ്റു പോയതായി ലോട്ടറി വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 20 മുതലായിരുന്നു പൂജാ ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചത്. 200 രൂപ ആയിരുന്നു ടിക്കറ്റ് വില.രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്).

ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.രണ്ടാം സമ്മാനമായ പത്ത് ലക്ഷം ലഭിച്ചത് ഈ നമ്പറുകള്‍ക്ക്- NA 201245, VA 519552, RA 165894, TH 145968, RI 277674.മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം ലഭിച്ചത് ഈ നമ്പറുകള്‍ക്ക്- NA 329390, VA 469934, RA 577403, TH 272671, RI 275458, NA 549289, VA 542340, RA 792617, TH 190560, RI 665819.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News