24.9 C
Kottayam
Saturday, June 6, 2026

പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി; ആറ് മാസമല്ല,പഴയ രീതി തുടരും

Must read

കൊച്ചി:രുചക്ര, മുച്ചക്രവാഹനങ്ങളുടെ (ഭാരത് സ്റ്റേജ്-4) പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ 12 മാസം അനുവദിച്ചിരുന്നത് മന്ത്രി ആന്റണി രാജുവാണ് ആറുമാസമായി കുറച്ചത്. പുകപരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കിയ നിവേദനം പരിഗണിച്ചായിരുന്നു മന്ത്രിയുടെ നടപടി.

അഞ്ചരലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. 80 രൂപയാണ് ഒരുതവണ സര്‍ട്ടിഫിക്കറ്റിന് നല്‍കേണ്ടത്. കാലാവധി കുറയ്ക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്ന റിപ്പോര്‍ട്ടാണ് ഗതാഗതസെക്രട്ടറി ബിജു പ്രഭാകറും, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും നല്‍കിയത്.

2022 ഓഗസ്റ്റിലാണ് കാലാവധികുറച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ കുറിച്ചിട്ടുണ്ട്. നാലുമാസം ഫയല്‍ മന്ത്രിയുടെ പരിഗണനയിലായിരുന്നു. ഈ കാലയളവില്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയെക്കുറിച്ച് വിദഗ്ധസമിതി പഠനമോ, റിപ്പോര്‍ട്ടോ ഉണ്ടായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഗതാഗതവകുപ്പ് നല്‍കിയ രേഖകളില്‍ വ്യക്തമാണ്.

എന്തിന്റെ അടിസ്ഥാനത്തിലാണ് കാലാവധി കുറച്ചതെന്ന് ഫയലില്‍ മന്ത്രിയും വ്യക്തമാക്കിയിട്ടില്ല. പുകപരിശോധിക്കുന്ന യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നതിനുള്ള ഇടവേള (കാലിബറേഷന്‍) ആറുമാസമായി ഉയര്‍ത്തണമെന്ന ആവശ്യവും ഇതോടൊപ്പം മന്ത്രി അംഗീകരിച്ചിരുന്നു.

- Advertisement -

നാലുമാസം കൂടുമ്പോള്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്ന റിപ്പോര്‍ട്ടാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നല്‍കിയത്. കേന്ദ്രസ്ഥാപനമായ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ)യുടെ ഉപദേശം അനുസരിച്ചായിരുന്നു കമ്മിഷണറുടെ ശുപാര്‍ശ. ഇതും തള്ളിക്കൊണ്ടാണ് മന്ത്രി ഇളവ് നല്‍കിയത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week