ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചു,പൊലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ സാബു പണിക്കറിനെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹം വാഗ്ദാനം നൽകിയ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 

നഗ്ന വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു.  പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 7 വർഷമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ കൊണ്ട് പോയി ഹോട്ടലുകളിൽ മുറി എടുത്തായിരുന്നു പീ‍ഡനമെന്നാണ് പരാതിയിലുള്ളത്.

അടുത്തിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെയാണ് യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്. കേസെടുത്തിന് പിന്നാലെ ഒളിവിൽ പോയ പൊലീസുകാരനെ ഇന്നലെ രാത്രി നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News