FeaturedKeralaNews

മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ്

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവയ്പ്പ്. വ്യാഴാഴ്ച രാത്രി 9.30ന് മിയാപദവില്‍ വച്ചാണ് സംഭവം. രാത്രിയില്‍ നാട്ടുകാര്‍ക്ക് നേരെ ഒരാള്‍ തോക്ക് ചൂണ്ടിയെന്ന വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഇതിനിടെയാണ് പോലീസ് വാഹനത്തിന് നേരെ വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

അക്രമികള്‍ ഉപയോഗിച്ചിരുന്ന വാഹനം വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് പോലീസ് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നു പരിശോധന നടത്തി വാഹനം പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിന് നേരെ രണ്ട് റൗണ്ട് വെടിവയ്പ് നടത്തുകയായിരുന്നു. സംഭവത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല.

മൂന്ന് പേരെ പോലീസ് പിടികൂടി. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മൂന്ന് റിവോള്‍വറും കണ്ടെത്തിയിട്ടുണ്ട്. അക്രമി സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 19ന് മഞ്ചേശ്വരത്തെ അധോലോക സംഘങ്ങളുമായി ബന്ധമുള്ള അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് പോലീസ് നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button