എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്

കൊച്ചി: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്. പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലെ വോട്ടര്‍മാരാണ് ഇരുവരും. എന്നാല്‍ മാറാടി പഞ്ചായത്തിലെ വോട്ടര്‍ പട്ടികയിലും ഇരുവര്‍ക്കും വോട്ടുണ്ട്.

സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നാലര ലക്ഷം ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെയാണ് യുഡിഎഫ് എംഎല്‍എയുടെ പേരിലും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയത്.

പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത്

ബൂത്ത് -142

എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ : 1354
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1358

മൂവാറ്റുപുഴ മാറാടി പഞ്ചായത്ത്

ബൂത്ത് – 130

എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ- 1092
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1095

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News