വൈഗയുടെ മരണം; പിതാവ് സനു മോഹന്‍ തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ ഒളിവിലെന്ന് സൂചന

കൊച്ചി: കളമശേരി മുട്ടാര്‍ പുഴയില്‍ പതിമൂന്നുവയസുകാരി വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. വാളയാര്‍ ചെക്ക് പോസ്റ്റുവഴി കടന്നു കളഞ്ഞ സനു മോഹന്‍ തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത സനു മോഹന്റെ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. കേരളത്തില്‍ നിന്ന് കടന്ന സനു മോഹന്‍ തമിഴ്നാട്ടിലുണ്ടെന്നാണ് സുഹൃത്ത് വ്യക്തമാക്കിയിരിക്കുന്നത്. ചെന്നൈ സ്വദേശിയാണ് സുഹൃത്ത് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

മുട്ടാര്‍ പുഴയില്‍ പതിമൂന്നു വയസുകാരി വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞു. പിതാവ് സനുവിനെ ഇനിയും കണ്ടെത്തിയിട്ടില്ല. കുട്ടിയെ അപായപ്പെടുത്തിയ ശേഷം സനു വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കടന്നു കളഞ്ഞതാകാമെന്നാണ് പോലീസ് പറയുന്നത്. സനു പൂനെയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ മാര്‍വാടി സംഘം നോട്ടമിട്ടിരുന്നതായും പോലീസ് കരുതുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News