27.6 C
Kottayam
Thursday, June 4, 2026

കേരള പോലീസിൽ വിപ്ലവം സൃഷ്ടിച്ച സോഷ്യൽ മീഡിയ സെൽ ഇനി ഹൈ ടെക് ഓഫീസിലേയ്ക്ക്

Must read

 

തിരുവനന്തപുരം : ഫേസ്ബുക്ക് ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച കേരള പോലീസിന്റെ സോഷ്യൽ മീഡിയ സെൽ ഇനി ഹൈ ടെക് മീഡിയ ഓഫീസിലേയ്ക്ക്. ഗ്രീൻ സ്ക്രീൻ ഉൾപ്പടെ വീഡിയോ/ഓഡിയോ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക കാര്യങ്ങളും ഈ ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ പ്രധാന കെട്ടിടത്തിൽ ആരംഭിച്ച പുതിയ ഹൈ ടെക് മീഡിയ ഓഫീസ് നാളെ ( തിങ്കൾ ) വൈകിട്ട് 4. 30 തിന് ഡി ജി പി ലോക്നാഥ് ബെഹ്‌റ ഐ പി എസ് ഉത്ഘാടനം ചെയ്യും.

കേരള പോലീസ് സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം ആകുന്നതിനു വേണ്ടി 2018 മെയ്‌ 1 ആണ് സോഷ്യൽ മീഡിയ സെൽ ആരംഭിച്ചത്. പോലീസ്
ഹെഡ് കോർട്ടേഴ്‌സ് എ ഡി ജി പി മനോജ്‌ എബ്രഹാം ഐ പി എസ് നോഡൽ ഓഫീസർ ആയി ആരഭിച്ച സോഷ്യൽ മീഡിയ സെല്ലിന് കീഴിലെ ഫേസ്ബുക്ക് പേജ് കുറഞ്ഞ കാലത്തിനുള്ളിൽ ലോകോത്തര പോലീസ് ഗ്രൂപ്പുകളെ കടത്തിവെട്ടി ഒന്നാം സ്ഥാനം നേടുകയും ചെയ്തുരുന്നു. തുടർന്നാണ് സോഷ്യൽ മീഡിയ സെൽ വിപുലീകരിക്കാൻ തീരുമാനിച്ചത്.

എ ഡി ജി പി മനോജ്‌ എബ്രഹാമിന്റെ നിർദേശാനുസരണം സോഷ്യൽ മീഡിയ സെല്ലിലെ ഓഫീസർമാരായ ബിമൽ വി എസ്, അരുൺ ബി ടി, സന്തോഷ്‌ പി എസ്, കമൽനാഥ് കെ ആർ എന്നിവരാണ് പുതിയ ഓഫീസ് 3Dയിൽ രൂപകൽപന ചെയ്തത്.

- Advertisement -

ഉത്ഘാടന ദിവസം കേരളാ പോലീസിന്റെ ടിക് ടോക്കിന് വേണ്ടി അഭിനയിച്ച ബാലതാരങ്ങൾക്ക് ഡിജിപി മൊമെന്റോയും നൽകി ആദരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week