32.8 C
Kottayam
Saturday, May 4, 2024

ആത്മഹത്യ ചെയ്യുന്നതായി ഭാര്യയ്ക്ക് ഫോണ്‍,വിവരമറിഞ്ഞ് പോലീസെത്തി കതക് തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിയ്ക്കുന്നത്,കോഴിക്കോട് നടന്നതിങ്ങനെ

Must read

കോഴിക്കോട്: ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ യുവാവിനെ രക്ഷപെടുത്തി പൊലീസ്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ അതിവേഗ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുലർച്ചെ മൂന്നുമണിയോടെ മെഡിക്കൽ കോളേജ് പൊലീസിലേക്ക് കൺട്രോൾറൂമിൽ നിന്നൊരു ഫോൺവിളിയെത്തി. കുറ്റിക്കാട്ടൂർ എ.ഡബ്ള്യു.എച്ച്. റോഡിലെ ഫ്ളാറ്റിൽ ഭാര്യയുമായി അകന്നുതാമസിക്കുകയായിരുന്ന യുവാവ് തൂങ്ങിമരിക്കാൻ പോകുന്നുവെന്ന് ഭാര്യയെ വീഡിയോകോളിലൂടെ വിളിച്ചുപറഞ്ഞു.

ഭാര്യ ഈ വീഡിയോ പൊലീസിന് കൈമാറിയതോടെയാണ് കൺട്രോൾറൂം വിവരം മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ പി.എം. ശ്രീജയനെ അറിയിക്കുന്നത്. ഉടൻ എസ്‌ഐ. ഫോൺനമ്പറിൽ വിളിച്ച് കുറ്റിക്കാട്ടൂരിലെത്തി. കുറ്റിക്കാട്ടൂരിന് സമീപമെത്തിയപ്പോൾ ജോലിക്കുപോവുകയായിരുന്ന രണ്ടുപേരെ കണ്ടു. ഇവരെയും കൂടെക്കൂട്ടി. ഭാര്യ പറഞ്ഞപ്രകാരം രണ്ടാംനിലയിലെ ഫ്ളാറ്റിലെത്തിയപ്പോൾ മുറി അകത്തുനിന്ന് അടച്ചനിലയിലായിരുന്നു.

തുടർന്ന് ചവിട്ടിത്തുറന്നപ്പോൾ ഫാനിന്റെ ഹുക്കിൽ കെട്ടിയ വെളുത്തമുണ്ട് കീറി യുവാവ് താഴെവീണ് ബോധമറ്റനിലയിലായിരുന്നു. യുവാവിനെ പൊലീസ് ജീപ്പിൽ അരമണിക്കൂറിനുള്ളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായതിന്റെ സന്തോഷത്തിലാണ് എസ്‌ഐ.യും കൂടെയുണ്ടായിരുന്ന ഹോംഗാർഡ് ബിജുവും ഡ്രൈവർ സന്ദീപും സഹായികളായെത്തിയ രണ്ടുപേരും. പിന്നീട് കൺട്രോൾറൂമിൽനിന്ന് വനിതാപൊലീസിന്റെ സഹായത്തോടെ ഭാര്യയെ പുലർച്ചെതന്നെ ആശുപത്രിയിലെത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week