പതിനാലാം വയസിൽ അഭിനയിച്ച ഫോർ സെയിൽ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ യുട്യൂബിലും പോൺ സൈറ്റുകളിലും പ്രചരിച്ചിരുന്നുവെന്നു ആരോപിച്ചു നടിയും നിയമവിദ്യാർത്ഥി നൽകിയ പരാതിയിൽ അന്വേഷണം നേരത്തെ പൂർത്തിയായതാണെന്നു പൊലീസ്. മുകേഷ് പ്രധാന വേഷത്തിൽ എത്തിയ ഫോർ സെയിൽ എന്ന സിനിമയിലെ രംഗത്തെ കുറിച്ചാണ് സോനയുടെ വെളിപ്പെടുത്തൽ. വിഡിയോ ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്നും പെൺകുട്ടി ആരോപണം ഉന്നയിച്ചു.
എന്നാൽ, പെൺകുട്ടി പറയുന്ന രംഗങ്ങള്‍ 2014ൽതന്നെ യുട്യൂബിൽനിന്ന് നീക്കം ചെയ്തതാണെന്നു പൊലീസ് അറിയിച്ചു. 2014 ഫെബ്രുവരി രണ്ടിനാണ് പെൺകുട്ടി മുളന്തുരുത്തി സ്റ്റേഷനിൽ പരാതി നൽകിയത്. പിന്നീട് എറണാകുളം റൂറൽ സൈബർ സെല്ലിനു പരാതി കൈമാറി. അതിന് പിന്നാലെ ദൃശ്യങ്ങള്‍ യുട്യൂബിന്റെ സഹായത്തോടെ നീക്കം ചെയ്തു.
2014 ഫെബ്രുവരി 26ന്, ദൃശ്യങ്ങൾ നീക്കം ചെയ്തതായി പെൺകുട്ടി പൊലീസിനു രേഖാമൂലം എഴുതി നൽകിയെന്നും ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയെന്ന പെൺകുട്ടിയുടെ വാദം ശരിയല്ലെന്നും പൊലീസ് അറിയിച്ചു. കൂടാതെ ഇത്രയും വർഷങ്ങൾക്കുശേഷം പെൺകുട്ടി ആരോപണവുമായി എത്തിയ സാഹചര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.