വിവാദ ഐഎഎസുകാരിക്കെതിരേ പോലീസ് കേസെടുത്തു; ചുമത്തിയത് രണ്ട് കുറ്റങ്ങൾ

മുംബൈ: വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. വഞ്ചന, കൃത്രിമ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസിന്റെ നടപടി. പൂജയുടെ ഐ.എ.എസ് സെലക്ഷൻ റദ്ദാക്കാനുള്ള നടപടിയുടെ ഭാ​ഗമായി യു.പി.എസ്.സി കാരണംകാണിക്കൽ നോട്ടീസും അയച്ചിരുന്നു.

പ്രവേശന പരീക്ഷ പാസാകുന്നതിനായി നിരവധി കാര്യങ്ങൾ പൂജ വ്യാജമായി ചമച്ചുവെന്നാണ് യു.പി.എസ്.സിയുടെ കണ്ടെത്തൽ. വിഷയവുമായി ബന്ധപ്പെട്ട് യു.പി.എസ്.സി. സമ​ഗ്ര അന്വേഷണം നടത്തിയതായി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.

പേര്, വിലാസം, മാതാപിതാക്കളുടെ പേര് തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തി, അനുവദനീയമായതിലും കൂടുതല്‍ പ്രാവശ്യം പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ പൂജ കരസ്ഥമാക്കിയെന്ന് കണ്ടെത്തിയതായി യു.പി.എസ്.സി. വ്യക്തമാക്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News