KeralaNews

ആറ് നീന്തിക്കടക്കല്‍ സമരം; കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെ പോലീസ് കേസെടുത്തു

കൊല്ലം: കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനാണ് ബിന്ദു കൃഷ്ണ ഉള്‍പ്പടെ 40 തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കല്‍ സമരത്തില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങള്‍ ലംഘിച്ചതിന് എതിരെയാണ് കേസ്.

പകര്‍ച്ച വ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെരുങാലത്ത് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ആറ് നീന്തി കടക്കല്‍ സമരം ബിന്ദുകൃഷ്ണയാണ് ഉദ്ഘാടനം ചെയ്തത്. ആറ്റില്‍ നീന്താനും, കടവില്‍ നില്‍ക്കുന്നതിനും നിരവധി പേരാണ് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker