സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; നടുറോഡില്‍ യുവാക്കളെക്കൊണ്ട് ഏത്തമിടീച്ച് വനിതാ പോലീസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടു യുവാക്കള്‍ക്ക് പരസ്യമായി ശിക്ഷ നല്‍കി പോലീസ്. നടുറോഡില്‍ പരസ്യമായി ഏത്തമിടീച്ച പോലീസ് യുവാക്കളെ റോഡിലൂടെ നടത്തിച്ചു.

മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. നടുറോഡില്‍ രണ്ടു യുവാക്കളെ ഏത്തമിടീക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുടര്‍ന്ന് പോലീസ് ലാത്തി കൊണ്ട് തല്ലുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വനിതാ പോലീസിന്റെ നേതൃത്വത്തിലാണ് ശിക്ഷാ നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News