29.7 C
Kottayam
Saturday, June 13, 2026

 വിവാദത്തിൽ ‘ഫർഹാന’;നടി ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം

Must read

ശ്വര്യ രാജേഷ് നായികയായി എത്തിയ ‘ഫർഹാന’ എന്ന തമിഴ് ചിത്രം വിവാദത്തിൽ. റിലീസിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനാൽ  ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുക ആണ്. മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമുടെ ഉള്ളടക്കമെന്ന ആരോപണവുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ രം​ഗത്തെത്തിയിരുന്നു. 

നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫർഹാന. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലർ വന്നപ്പോൾ തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നുവെന്ന് ​ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് രം​ഗത്തെത്തിയിരുന്നു. 

നിർമാതാക്കളുടെ വിശദീകരണം ഇങ്ങനെ

കൈതി, അരുവി, തീരൻ അധികാരം ഒണ്ട്രു, ജോക്കർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച് പുറത്തിറക്കിയത് ഞങ്ങളുടെ ഡ്രീം വാരിയർ പിക്ചേഴ്സ് ആണ്. ആ നിരയിൽ ഫർഹാന ഇപ്പോൾ മെയ് 12 ന് തിയറ്ററുകളിൽ റിലീസ് ചെയ്തു. ആളുകളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ചിത്രങ്ങൾ നിർമ്മിച്ച് പുറത്തിറക്കുന്ന ഞങ്ങളുടെ സ്ഥാപനം എക്കാലവും വലിയ സാമൂഹിക ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. മതസൗഹാർദ്ദം, സാമൂഹിക ഐക്യം, സ്‌നേഹം തുടങ്ങിയ വികാരങ്ങൾക്ക് പ്രാധാന്യം നൽകി സിനിമകൾ നിർമ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്ന ഞങ്ങൾക്ക്, സർക്കാർ കൃത്യമായി സെൻസർ ചെയ്ത ‘ഫർഹാന’യെ കുറച്ചുള്ള വിവാദങ്ങൾ വേദയുണ്ടാക്കുന്നു.

- Advertisement -

ഫർഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകള്‍ നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ കഥകളില്‍ മനുഷ്യത്വത്തിന് എതിരായ ഒരു പ്രവൃത്തിയും അനുവദിക്കില്ല. വിവാദങ്ങൾ സൃഷ്ടിക്കുന്നവർ അത് മനസിലാക്കുമെന്ന് കരുതുന്നു. നമ്മുടെ തമിഴ്നാട് മതസൗഹാർദ്ദത്തിന്റെ പറുദീസയും കലാസൃഷ്ടികളെ നെഞ്ചേറ്റുന്ന നാടുമാണ്. സെൻസർ ചെയ്ത സിനിമയെ റിലീസിന് മുമ്പ് തെറ്റിദ്ധാരണയുടെ പേരിൽ എതിർക്കുന്നതും വിവാദങ്ങൾ സൃഷ്ടിക്കുന്നതും ശരിയല്ല. നൂറുകണക്കിനു പേരുടെ കഠിനാധ്വാനം കൊണ്ടാണ് ഒരു സിനിമ നിർമ്മിക്കുന്നത്.

- Advertisement -

പോരായ്മകളില്ലാത്ത സിനിമയെ തമിഴ് ആരാധകർ പിന്തുണയ്ക്കും. മലേഷ്യ, സിംഗപ്പൂര്‍, ഒമാന്‍, ബഹ്‌റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ ഓഡിറ്റ് നിയമങ്ങള്‍ കര്‍ശനമാണ്. മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിക്കില്ല. എന്നാൽ ഇവിടങ്ങളിൽ സെന്‍സര്‍ ചെയ്ത് പ്രശ്‌നങ്ങളൊന്നുമില്ലാതെ റിലീസിന് തയ്യാറാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

Popular this week