ഫോണ്‍ പേ വഴി തിരികെയെത്തിയ 41,000 രൂപ ഉടമസ്ഥന് തിരികെ നല്‍കി പോലീസ് ഉദ്യോഗസ്ഥന്‍

തിരൂരങ്ങാടി: ഫോണ്‍പേ വഴി അയച്ച പണം തെറ്റായ അക്കൗണ്ടില്‍ ചെന്നതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നം ബാങ്ക് അധികൃതര്‍ ഇടപെട്ട് പരിഹരിച്ചു. ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി തിരൂരങ്ങാടി സ്വദേശിയുടെ ഫോണ്‍ നമ്പറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത 41,000 രൂപ ചെന്നത് ആലപ്പുഴയിലെ പോലീസ് ഡ്രൈവറുടെ അക്കൗണ്ടിലേക്കാണ്.

ഇദ്ദേഹം നാലുവര്‍ഷം മുമ്പ് തന്റെ സികാര്‍ഡ് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ നമ്പര്‍ നേരത്തെ തന്നെ അദ്ദേഹം ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നു. ഈ നമ്പര്‍ നിലവില്‍ ഉപയോഗിക്കുന്നത് തിരൂരങ്ങാടി സ്വദേശിയാണ്. ഇദ്ദേഹം നമ്പര്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ല. അതിനാല്‍ ചെറുമുക്ക് സ്വദേശി അയച്ച പണം ചെന്നെത്തിയത് പോലീസുകാരന്റെ അക്കൗണ്ടിലേക്കാണ്.

പണം കിട്ടിയില്ലെന്ന തിരൂരങ്ങാടിക്കാരന്റെ പരാതിയെ തുടര്‍ന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. തുടര്‍ന്ന് പോലീസുകാരനുമായി ബന്ധപ്പെട്ട് പണം തിരിച്ചയപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News