പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐ പ്രതിയുടെ ഭാര്യയെ പീഡിപ്പിച്ചു; നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടു

ജയ്പുര്‍: പരാതി അന്വേഷിക്കാന്‍ പ്രതിയുടെ വീട്ടിലെത്തിയ എ.എസ്.ഐ പ്രതിയുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. രാജസ്ഥാനിലെ ചിത്തോര്‍ഗഡ് ജില്ലയിലെ ഛന്ദേരിയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. സംഭവത്തെ തുടര്‍ന്ന് എ.എസ്.ഐ എ.എസ്.ഐ ശ്യാം ലാല്‍ സുഖ്‌വാലിനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടു.

തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. എരുമയെ മോഷ്ടിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐയാണ് പ്രതിയുടെ ഭാര്യയെ പീഡിപ്പിച്ചത്. എരുമയെ മോഷ്ടിച്ചെന്നു കാട്ടി പീഡനത്തിനിരയായ വീട്ടമ്മയുടെ ഭര്‍ത്താവിനെതിരെ അദ്ദേഹത്തിന്റെ സഹോദരന്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐ മോശമായി പെരുമാറുകയായിരുന്നു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ എ.എസ്.ഐ പ്രതിയുടെ കുടുംബത്തോട് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ തുക കൈപ്പറ്റാനായി വീട്ടിലെത്തിയ എ.എസ്.ഐ പീഡിപ്പിച്ചെന്നാണ് സ്ത്രീയുടെ പരാതി.

ഇതേ തുടര്‍ന്ന് ഇവരുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എ.എസ്.ഐയെ മരത്തില്‍ കെട്ടിയിടുകയായിരുന്നു.അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ തന്നെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നു തടഞ്ഞുവയ്ക്കുകയും കെ ട്ടിയിടുകയുമായിരുന്നുവെന്നാണു പൊലീസ് ഉദ്യോഗസ്ഥന് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News