മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പീഡനക്കേസിലും പ്രതി

കോട്ടയം: മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പീഡനക്കേസിലും പ്രതി. സിപിഒ ഷിഹാബ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.

2019ല്‍ മുണ്ടക്കയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ നടക്കുകയാണ്.പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഷിഹാബിനെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പരാതികള്‍ സേനയ്ക്കുള്ളിലുണ്ട്.

ശബരിമല സീസണ്‍ കാലത്ത് സുഗമമായ ദര്‍ശനം വാഗ്ദാനം ചെയ്തു ഭക്തരില്‍ നിന്ന് പണം വാങ്ങിയത്, ഡ്യൂട്ടിയിലില്ലാത്ത സമയത്തും യൂണിഫോമില്‍ പുറത്തിറങ്ങിയുള്ള ഇടപാടുകള്‍, പാറമട മാഫിയകളുമായുള്ള ബന്ധം, ആരോപണങ്ങളും പരാതികളും ഇങ്ങനെ നീളുകയാണ്. എന്നാല്‍ ഇതിലൊക്കെ അന്വേഷണം കാര്യക്ഷമമല്ലെന്ന് വിമര്‍ശനം സേനയില്‍ നില്‍ക്കയൊണ് മോഷണവും സസ്‌പെന്‍ഷനും വരുന്നത്.

നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയതിലും സേനയില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. നിലവില്‍ സിപിഒ ശിഹാബ് ഒളിവില്‍ ആണെന്നാണ് പൊലീസ് വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News