25.5 C
Kottayam
Friday, June 5, 2026

നിലവിളക്കില്‍ നിന്ന് ശരീരത്തിലേക്ക് തീ ആളിപ്പടര്‍ന്നു, നിലവിളിച്ച് പെണ്‍കുട്ടി; ജീവിതത്തിലേക്ക് കോരിയെടുത്തോടി ഫിറോസ്, കൈയ്യടി

Must read

തൃശൂര്‍: മരണത്തെ മുഖാമുഖം കണ്ട കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിന്റെ അടങ്ങാത്ത സന്തോഷത്തിലാണ് തൃശൂര്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍മാരായ വാടാനപ്പള്ളി സ്വദേശി പിഎ ഫിറോസ്, ദേവേഷ് എന്നിവര്‍. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ നിയോഗം പോലെ ദൈവത്തിന്റെ കരങ്ങളായി ആളിക്കത്തുന്ന തീയില്‍ നിന്നും പിഞ്ചുകുഞ്ഞിനെ കോരിയെടുത്തത്. നിലവിളക്കില്‍ നിന്നും ശരീരം മുഴുവന്‍ പടര്‍ന്ന തീയില്‍ നിന്നാണ് കുഞ്ഞിനെ ഫിറോസ് രക്ഷിച്ചത്.

വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഇരുവരും ഞമനേങ്ങാട് അംഗന്‍വാടി പരിസരത്ത് ഡ്യൂട്ടി കഴിഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് അടുത്തുള്ള ഒരു വീട്ടില്‍ നിന്ന് അമ്മേ…. അമ്മേ….. എന്ന പിഞ്ചുകുഞ്ഞിന്റെ നിലവിളി ശബ്ദവും സ്ത്രീകളുടെ കൂട്ടക്കരച്ചിലും കേട്ടത്. ഓടിച്ചെന്നപ്പോള്‍ ഭയാനകമായ കാഴ്ചയാണ് കണ്ടത്. നിലവിളക്കില്‍ നിന്ന് വസ്ത്രത്തിന് തീപ്പിടിച്ച് ശരീരം മുഴുവന്‍ തീയുമായി ഒരു ചെറിയ പെണ്‍കുട്ടി വീടിന്റെ ഉമ്മറത്ത് ഓടുന്നു….

വീട്ടില്‍ പ്രായമായ അമ്മൂമ്മയും അപ്പൂപ്പനും മാത്രമാണ് ഉള്ളത്. കുട്ടിയുടെ ശരീരമാസകലം ആളിക്കത്തുന്ന തീ കണ്ട് അവര്‍ക്ക് ഒന്നും പ്രതികരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ദൂരെ മാറി നിന്ന് അവരും കരയുകയാണ്. അല്‍പ്പസമയം പോലും പാഴാക്കാതെ ഫിറോസ് വീടിന്റെ ഉമ്മറത്തേക്ക് ഓടിക്കയറി. കുട്ടിയെ രക്ഷിക്കാനായി എന്തെങ്കിലും തുണിയോ ചാക്കോ കിട്ടുമോ എന്നറിയാന്‍ ചുറ്റും നോക്കിയെങ്കിലും ഒന്നും കണ്ടില്ല. മറ്റൊന്നും ആലോചിക്കാതെ, തീപിടിച്ച് കരയുന്ന കുട്ടിയെ എടുത്ത് മുറ്റത്തേക്ക് ഓടി. കുട്ടിയെ നിലത്തുകിടത്തി ഉരുട്ടി.

ഫിറോസ് കൈവശം ഉണ്ടായിരുന്ന ബാഗ് ഉപയോഗിച്ച് കുട്ടിയുടെ ദേഹത്തെ തീയണക്കാന്‍ ശ്രമിച്ചു. അല്‍പ്പനേരത്തെ പരിശ്രമത്തിനൊടുവില്‍ തീയണഞ്ഞു. ഉടന്‍ തന്നെ സമീപവാസിയായ ഒരാളുടെ കാറില്‍ കയറ്റി കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

- Advertisement -

മാര്‍ച്ച് 10നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഏറെ നാള്‍ വെന്റിലേറ്റിലാണ് പരിചരിച്ചത്. പരിക്ക് ഭേദമായതോടെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. തീ ഉടന്‍ കെടുത്തിയതും പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചതുമാണ് ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. അച്ഛന്റെ വീടായ പാലക്കാടാണ് ഇപ്പോള്‍ കുട്ടിയും കുടുംബവും കഴിയുന്നത്.

- Advertisement -

സംഭവത്തിന് ശേഷം എനിക്ക് വല്ലാതെ പേടി തോന്നി. കുട്ടികള്‍ക്കു സംഭവിക്കുന്ന ഓരോ അപകടങ്ങളും നമ്മുടെ മനസ്സിനെ വല്ലാതെ വേദനപ്പെടുത്തുമല്ലോ…! പിറ്റേ ദിവസം ഞാന്‍ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തു. കുട്ടിയുടെ ആരോഗ്യ നിലയെക്കുറിച്ച് അന്വേഷിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതെന്നും, കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ ഇതെല്ലാം ഭാര്യയോടും കുട്ടികളോടും പറഞ്ഞു. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും എന്റെ മനസ്സില്‍ ആ കുട്ടിയെക്കുറിച്ചുള്ള രംഗം നിറഞ്ഞു നിന്നു. ഞാന്‍ ആ കുട്ടിയുടെ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടു. ഒരാഴ്ച കൊണ്ട് കുട്ടിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായി. എനിക്ക് ആ കുട്ടിയെ പോയി കാണണമെന്നുണ്ടായിരുന്നു.

എന്നാല്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കുട്ടിയെ റൂമിലേക്ക് മാറ്റുമ്പോള്‍ മാത്രമേ കാണാന്‍ കഴിയൂ എന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഒരാഴ്ച പിന്നിട്ടു. അവളെ റൂമിലേക്ക് മാറ്റി. ഡ്യൂട്ടിക്കിടയില്‍ സമയം കണ്ടെത്തി, ഞാന്‍ കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ പോയിരുന്നു. പൊള്ളലേറ്റ അവളുടെ ശരീരത്തിലെ മുറിവുകളെല്ലാം മാറി വരികയാണ്. എന്നെ കണ്ടപ്പോള്‍ കുട്ടിക്കും വീട്ടുകാര്‍ക്കും വളരെ സന്തോഷമായി. അവളുടെ മുഖം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി. എന്തായാലും വലിയൊരു അപകടത്തില്‍ നിന്നുമാണ് കുട്ടി രക്ഷപെട്ടത്.

- Advertisement -

‘കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്നും അബദ്ധത്തിലാണ് കുട്ടിയുടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്നത്. ആളിക്കത്തിയ തീയുമായി അവള്‍ അലറിക്കരഞ്ഞ് പുറത്തേക്കോടി. ഗത്യന്തരമില്ലാതെ ഞങ്ങള്‍ പകച്ചു നില്‍ക്കുമ്പോഴാണ് സാര്‍ അതുവഴി വന്നത്. സര്‍ വന്നില്ലായിരുന്നെങ്കില്‍ എന്റെ മകളെ എനിക്കു നഷ്ടപ്പെട്ടേനെ….’ -ഇതു പറയുമ്പോള്‍ അവളുടെ അമ്മ കരയുന്നുണ്ടായിരുന്നു.

തീ കെടുത്താനായി ആ സമയം എന്റെ കൈവശം ഒന്നുമുണ്ടായിരുന്നില്ല. എങ്ങനെയോ മനസ്സാന്നിധ്യം വീണ്ടെടുത്താണ് ഞാന്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്. ദൈവത്തിനു നന്ദി. കേരളാ പോലീസിലെ ഓരോ പൊലീസുദ്യോഗസ്ഥനുമുണ്ടായിരിക്കും ഇത്തരം അനുഭവങ്ങള്‍…ഫിറോസ് കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week