കൊവിഡ് ബാധിച്ച് കൊച്ചിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ കൊവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് സീനിയര്‍ പോലീസ് ഓഫീസര്‍ പൊന്നാരിമംഗലം വലിയപറമ്പില്‍ വി.ജെ ജൂഡ് (തദേവൂസ്) ആണ് മരിച്ചത്. 50 വയസ്സായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് ജൂഡിന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തി. ഭാര്യ: ലിജി. മക്കള്‍: ആന്‍സന, ഡിയോന.

കൊവിഡ് ബാധമൂലം സംസ്ഥാനത്തെ പോലീസ് സേനയിലെ രണ്ടാമത്തെ മരണമാണ് ഇത്. ഇടുക്കിയില്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ ആയിരുന്ന വി.പി അജിതന്‍ (55) കൊവിഡ് ബാധിച്ചാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News