ജബല്‍പൂര്‍: ജനങ്ങളോടുള്ള മോശമായ പെരുമാറ്റം കൊണ്ടാണ് ഉത്തരേന്ത്യന്‍ പോലീസ് സാധാരണ ശ്രദ്ധ നേടുന്നതെങ്കില്‍ ഇത്തവണ മനുഷ്യത്വ പൂര്‍ണ്ണമായ ഇടപെടലിലൂടയാണ് മധ്യപ്രദേശ് ജബല്‍പൂരിലെ പോലീസ് കയ്യടി നേടുന്നത്.അപകടത്തില്‍ പരുക്കുപറ്റിയ വയോധികയെ ചുമലിലേറ്റിക്കൊണ്ട് പോലീസുകാരനായ സന്തോഷ് സെന്‍ ആശുപത്രിയിലേക്ക് പോകുന്നതാണ് ഇതിനകം വൈറലായിക്കഴിഞ്ഞിരിയ്ക്കുന്നത്.
ജബല്‍പൂരില്‍ ചൊവ്വാഴ്ചയാണ് വാഹനാപകടമുണ്ടായത്.തൊഴിലാളികളുമായി പോയിരുന്ന മിനി ട്രക്ക് അപകടത്തില്‍പ്പെടുകായിരുന്നു.35 തൊഴിലാളികള്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. അപകടത്തേക്കുറിച്ച് വിവിരം ലഭിച്ചയുടന്‍ പോലീസുദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു.ഗുഗ്രിയ്ക്ക് സമീപം സമീപമായിരുന്നു അപകടം.
രക്ഷാപ്രവര്‍ത്തനത്തിനിടൊണ് 57 കാരനായ സന്തോഷ് സെന്‍ വയോധികയെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ചത്. പോലീസ് വാഹനത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേത്തിച്ചെങ്കിലും അകത്തേക്ക് പ്രവേശിപ്പിയ്ക്കാന്‍ സ്‌ട്രെച്ചസുകളില്ലാതെ വന്നതോടെയാണ് സന്തോഷ് സെന്‍ വയോധികയെ ചുമലിലേറ്റിയത്.
2006 ല്‍ കുറ്റവാളികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സന്തോഷ് സെന്നിന്റെ കൈക്ക് ഗുരുതരമായ പരുക്കുകപറ്റിയിരുന്നു. തുടര്‍ന്ന് കൈക്ക് സ്വാധീനക്കുറവുമാുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് അദ്ദേശം വയോധികയെ ചുമന്നത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളഴില്‍ പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹമാണ് പോലീസുകാരന്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.സന്തോഷ് സെന്നിനൊപ്പം മറ്റു പോലീസുകാരും സജീവമായി തന്നെ രകിഷാപ്രവര്‍ത്തനത്തില്‍ ഇടപെടുന്നതായും ദൃശ്യങ്ങളിലുണ്ട്.