27.6 C
Kottayam
Thursday, June 4, 2026

കൈക്കൂലിയും ഡിജിറ്റലായി! ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി

Must read

കൊല്ലം: നോട്ട് നിരോധനം നിലവില്‍ വന്നതോടെ രാജ്യത്തു ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചുവരുകയാണ്. ഇപ്പോഴിതാ കൈക്കൂലി വാങ്ങലും ഡിജിറ്റലായി എന്ന താരത്തിലൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. തെന്മല പോലീസ് സ്റ്റേഷനില്‍ സജിത്ത് എന്ന ഉദ്യോഗസ്ഥനാണ് ഗൂഗിള്‍ പേ വഴി 2000 രൂപ കൈക്കൂലി വാങ്ങിയത്.

തമിഴ്നാട്ടില്‍ നിന്നും ഓച്ചിറയിലേക്ക് എത്തിയ യുവാക്കളുടെ പക്കല്‍ നിന്നും ഗൂഗിള്‍ പേ വഴിയാണ് ഇയാള്‍ 2000 രൂപ കൈക്കൂലി വാങ്ങിയത്. ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഇടപാട് റൂറല്‍ എസ്.പി ഹരിശങ്കര്‍ കൈയോടെ പിടികൂടുകയും പോലീസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലം റൂറലില്‍ നിന്ന് തെന്മലയില്‍ അറ്റാച്ച് ചെയ്ത ഉദ്യോസ്ഥനാണ് സജിത്ത്. കൊവിഡ് ജാഗ്രത പാസില്ലാതെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ആള്‍ക്കാരെ കടത്തുന്നതിനായിരുന്നു കൈക്കൂലി.

കോട്ടവാസലില്‍ നിന്നു ഓട്ടോറിക്ഷയിലാണ് ആളെ കയറ്റി വിടുന്നത്. ഓട്ടോറിക്ഷക്കാരന് 3,000 രൂപയും പോലീസ് ഉദ്യോഗസ്ഥന് 2000 രൂപയും നല്‍കി. തമിഴ്നാട്ടില്‍ നിന്നും ഓച്ചിറയിലേക്ക് എത്തിയ യുവാക്കളുടെ പക്കല്‍ നിന്നും ഇതേ തരത്തില്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണത്തില്ലാത്തതിനാല്‍ യുവാക്കളില്‍ ഒരാള്‍ സഹോദരിയുടെ ഫോണില്‍ നിന്ന് പോലീസുകാരന് ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു.

കൊവിഡ് 19 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ ക്വറന്റീനില്‍ പോകേണ്ടിവരും. ഇത് ഒഴിവാക്കാനാണ് കൈക്കൂലി നല്‍കി അതിര്‍ത്തി കടക്കാന്‍ യുവാക്കള്‍ ശ്രമിച്ചത്. ആര്യങ്കാവില്‍ ഉള്ള ഓട്ടോറിക്ഷകള്‍ക്ക് അതിര്‍ത്തി കടക്കുന്നതിന് തടസ്സങ്ങളില്ല. ഇത് മറയാക്കിയാണ് ആളെ കടത്ത് നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week