മദ്യലഹരിയില്‍ യുവതിയെ കയറിപ്പിടിച്ച പോലീസുകാരനെ പഞ്ഞിക്കിട്ട് നാട്ടുകാര്‍! ഡിപ്പാര്‍ട്ടുമെന്റ് വക സസ്‌പെന്‍ഷനും

ചെന്നൈ: മദ്യലഹരിയില്‍ യുവതിയെ കയറിപ്പിടിച്ച പോലീസുകാരനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു. ബസ് കാത്തുനിന്ന യുവതിയെ കയറിപ്പിടിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ മുന്നുംപിന്നും നോക്കാതെ പോലീസുകാരനെ നാട്ടുകാര്‍ എടുത്തിട്ട് പെരുമാറിയത്. ഗുരുതര പരുക്കേറ്റ ചെന്നൈയിലെ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നൈയിലെ വടപളനിയിലെ 100 ഫീറ്റ് റോഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഈ സമയത്തു അവിടെയെത്തിയ ഹെഡ് കോണ്‍സ്റ്റബിള്‍ രാജു യുവതിയോടു ബൈക്കില്‍ കയറാന്‍ ആവശ്യപെട്ടു. എന്നാല്‍ യുവതി വിസ്സമിതിക്കുകയായിരുന്നു. ഇതോടെ രാജു യുവതിയെ കയറിപ്പിടിച്ചു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഒടുവില്‍ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസുകാരെത്തിയാണു രാജുവിനെ ആശുപത്രിയിലേക്കു മാറ്റിയത്.

കൃത്യവിലോപത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുത്തതായി സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു. രാജുവിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. സംഭവത്തിന്റെ വീഡിയോ ആരോ ഒരാള്‍ എടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലുമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News