ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പൊലീസുകാരന്‍ കുഴഞ്ഞു വീണു; ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഡെറാഡൂണ്‍: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പൊലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു. സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഉദ്യോഗസ്ഥനായ ഗിരീഷ് ഭട്ടാണ് വര്‍ക്കൗട്ടിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ചംപാത്ത് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ബാന്‍ബാസയിലുള്ള ജിമ്മില്‍ എന്നത്തെയും പോലെ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഗിരീഷിന് വയ്യാതാവുകയും വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ഗിരീഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യഥാര്‍ഥ മരണകാരണം വ്യക്തമല്ല. ഉത്തരാഖണ്ഡ് സ്വദേശിയായ ഗിരീഷ് ബാന്‍ബാസയിലാണ് താമസിച്ചിരുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News