24.4 C
Kottayam
Tuesday, June 9, 2026

പോലീസ്-അഭിഭാഷക സംഘര്‍ഷം: അടക്കം നാലുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Must read

കൊല്ലം: കരുനാഗപ്പള്ളി സിഐ ഗോപകുമാറിന് സസ്‌പെൻഷൻ. കൊല്ലത്ത് പ്രമുഖ അഭിഭാഷക കസ്റ്റഡിയിലെടുത്തു ലോക്കപ്പിൽ മർദ്ദച്ച സംഭവത്തിലാണ് സിഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മൺറോൺതുരുത്ത് സ്വദേശിയായ അഡ്വ. പനമ്പിൽ എസ് ജയകുമാറിനാണ് മർദ്ദനമേറ്റത്. ഈ സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷന്റെ പരാതിയിൽ ഡി.ഐ.ജി. നിശാന്തിനി ഐപിഎസിന് അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. നിശാന്തിനിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി മർദ്ദനത്തിൽ സിഐയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സിഐ അടക്കം നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

സെപ്റ്റംബർ അഞ്ചിനായിരുന്നു സംഭവം. മദ്യപിച്ചു വാഹനമോടിച്ച് ഗതാഗത തടസ്സമുണ്ടാക്കി എന്നാരോപിച്ചാണ് അഡ്വ. ജയകുമാറിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ലോക്കപ്പിലിട്ട അഭിഭാഷകനെ മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടക്കം ക്രൂര മർദ്ദനം ഏറ്റ് ഗുരുതരമായി പരുക്കേറ്റ ജയകുമാർ കൊല്ലത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിരുന്നു.

- Advertisement -

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് അഡ്വ. ജയകുമാർ ആരോപിച്ചത്. കൊല്ലം സബ് കോടതി പരിഗണിക്കുന്ന ഒരു കേസിൽ ആരോപണ വിധേയനായ എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആസൂത്രിതമായി മർദ്ദിച്ചെന്നായിരുന്നു ആരോപണം. മണൽക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെയാണ് ക്രൂരമായി മർദ്ദിച്ചത്. ഒട്ടേറെ കേസുകളിൽ ആരോപണ വിധേയനാണ് ഈ ഉദ്യോഗസ്ഥനെന്ന് അഭിഭാഷകർ ആരോപിച്ചിരുന്നു.

- Advertisement -

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ബാർ അസോസിയേഷൻ ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഒരാഴ്‌ച്ചയോളമായി കോടതിബഹിഷ്‌കരണ സമരത്തിലായിരുന്നു അഭിഭാഷകർ. ഈ സമരം ശക്തമാക്കിയതോടെയാണ് സസ്‌പെൻഷൻ നടപടികളിലേക്ക് അഭിഭാഷകർ നീങ്ങിയത്. ശനിയാഴ്ച തിരുവനന്തപുരം, ആറ്റിങ്ങൽ, കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, പരവൂർ കോടതികളിൽനിന്നുള്ള അഭിഭാഷകരും കൊല്ലത്തെത്തി സമരത്തിന് ഐക്യദാർഢ്യംപ്രഖ്യാപിച്ച് വൻ പ്രകടനം നടത്തിയിരുന്നു.

- Advertisement -

സിവിൽ സ്റ്റേഷൻ ചുറ്റി നടത്തിയ പ്രകടനത്തിനുശേഷം, ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അഭിഭാഷകർ ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. കൊല്ലം അഭിഭാഷക ക്‌ളാർക്ക് അസോസിയേഷനും ഐക്യദാർഢ്യംപ്രഖ്യാപിച്ച് പ്രകടനം നടത്തി. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യപരിശോധന നടത്താതെ അഭിഭാഷകനെ വിലങ്ങുവെച്ച് ലോക്കപ്പിലടയ്ക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

ഇതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ 12 മുതൽ കോടതിബഹിഷ്‌കരണ സമരം തുടങ്ങിയത്. തുടർന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒത്തുതീർപ്പുചർച്ച നടന്നിരുന്നു. മുൻപും പലതവണ കരുനാഗപ്പള്ളി സിഐക്കെതിരെ പരാതി ഉയർന്നിരുന്നു. എസ്എൻഡിപി ശാഖ സെക്രട്ടറിയെ മർദ്ദിച്ചുവെന്നത് അടക്കമുള്ള പരാതി ഉയർന്നിരുന്നു. കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എസിപി അശോക് കുമാറിനെ കമ്മീഷണർ അന്വേഷണത്തിന് നിയോഗിച്ചെങ്കിലും ഇത് അംഗീകരിക്കില്ലെന്നും പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും അഭിഭാഷകർ നിലപാടെടുത്തതോടെയാണ് സംഭവത്തിൽ ഡിഐജിതല അന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോൾ സസ്‌പെൻഡ് ചെയ്തിരുന്നത്.

അതിനിടെ അഭിഭാഷകരുമായുള്ള തർക്കത്തിൽ സൈബറിടത്തിൽ അടക്കം കരുനാഗപ്പള്ളി സിഐക്ക് അനുകൂലമായ വീഡിയോകൾ പ്രചരിപ്പിച്ചിരുന്നു. കുട്ടൻ തമ്പുരാൻ എന്ന് വിളിപ്പേരിട്ടു കൊണ്ടായിരുന്നു സിഐയുടെ ഫാൻസുകാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week