29.4 C
Kottayam
Wednesday, June 17, 2026

കോട്ടയത്ത് ഒറ്റയ്ക്ക് കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു; വ്യാപക പ്രതിഷേധം

Must read

കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച ഏറ്റുമാനൂര്‍ പോലീസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. ഇന്നു രാവിലെ പള്ളിയില്‍ സന്ദര്‍ശനം നടത്തിയ ഏറ്റുമാനൂര്‍ സിഐ പള്ളിയുടെ വാതില്‍ തുറന്നു കിടക്കുന്നതുകണ്ട് ദേവാലയ ശുശ്രൂഷിയോടു കാര്യം തിരക്കി. പള്ളിയില്‍ വൈദികന്‍ തനിച്ചു കുര്‍ബാന അര്‍പ്പിക്കുകയാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു.

എന്നാല്‍ പള്ളിയില്‍ ചടങ്ങുകളൊന്നും പാടില്ലെന്ന് അറിയില്ലേ, എന്നു ചോദിച്ച ഉദ്യോഗസ്ഥന്‍ വൈദികന്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു. എന്നാല്‍, യാതൊരു കൊവിഡ് മാനദണ്ഡവും ലംഘിക്കാതെ തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനോടു സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞതു തികഞ്ഞ അധികാര ദുര്‍വിനയോഗമാണെന്നു സംഭവത്തില്‍ പ്രതികരിച്ച രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ പറഞ്ഞു.

പള്ളി അധികൃതര്‍ ഉന്നത പോലീസ് അധികാരികളുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ഏറ്റുമാനൂര്‍ പോലീസ് നടപടിയില്‍ നിന്നു പിന്തിരിഞ്ഞത്. തികച്ചും നിയമാനുസൃതമായി കുര്‍ബാനയര്‍പ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച നടപടി മതസ്വാതന്ത്ര്യത്തിനെതിരേയുള്ള വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്കു രേഖാമൂലം പരാതി നല്‍കാന്‍ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതര്‍ തീരുമാനിച്ചു.

സംഭവത്തില്‍ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സിപിഎം നേതാവ് വി.എന്‍.വാസവന്‍, കോണ്‍ഗ്രസ് നേതാവ് ടോമി കല്ലാനി, കേരള കോണ്‍ഗ്രസ് ഹൈ പവര്‍ കമ്മിറ്റി അംഗം പ്രിന്‍സ് ലൂക്കോസ് തുടങ്ങിയവര്‍ പ്രതിഷേധിച്ചു. പോലീസിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

ടി. വീണ ഇ.ഡി ഓഫീസിൽ ഹാജരായി, കനത്ത സുരക്ഷ; എത്തിയത് റിയാസിനൊപ്പം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ചോദ്യംചെയ്യലിനായി ടി. വീണ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎക്കൊപ്പം കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് രാവിലെ 10.30-ഓടെ വീണ ഹാജരായത്. പിന്നീട്...

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

Popular this week