FeaturedHome-bannerKeralaNews

വ്യക്തമായ തെളിവുള്ള കാര്യങ്ങളും നിഷേധിച്ച് കാവ്യ; ബാങ്ക് ലോക്കര്‍ പരിശോധിച്ച് പൊലീസ്,കാവ്യയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കര്‍ പൊലീസ് പരിശോധിച്ചു. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം കേസിലെ പ്രതി നടന്‍ ദിലീപിന്റെ നിര്‍ദേശപ്രകാരം നടി കാവ്യ മാധവന്റെ പേരില്‍ തുറന്ന ലോക്കറാണു പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചു.

ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ടു പൊലീസ് സംഘങ്ങളാണു ബാങ്കിലെത്തി പരിശോധന നടത്തിയത്. ലോക്കറില്‍ നിന്ന് എന്താണു ലഭിച്ചതെന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയില്ല. കാവ്യ മാധവനെ ചോദ്യം ചെയ്ത ശേഷമാണു അന്വേഷണ സംഘം ബാങ്ക് ലോക്കര്‍ പരിശോധിച്ചത്.

കേസുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുള്ള കാര്യങ്ങള്‍ പോലും നിഷേധിക്കുന്ന മൊഴികളാണു കാവ്യ നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ മൊഴിയും അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ചു അന്വേഷണം സംഘം ഇന്ന് തീരുമാനം എടുത്തേക്കും. ഇന്നോ നാളെയോ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നടത്താനാണ് ആലോചന. തിങ്കളാഴ്ച നാലര മണിക്കൂർ ആയിരുന്നു അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്.അന്ന് ലഭിച്ച മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

ആലുവയിലെ ദിലീപിന്റെ വീട്ടിലായിരുന്നു കാവ്യയെ തിങ്കളാഴ്ച ചോദ്യം ചെയ്തത്. ചോദ്യാവലിയുമായാണ് എസ്പി മോഹന ചന്ദ്രൻ , ഡി.വൈ.എസ്പി. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.

നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാൽ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടിൽ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button