27.5 C
Kottayam
Sunday, June 7, 2026

ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ പൊലീസ് കണ്ടെത്തി

Must read

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കൽ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.

കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍പ്പെട്ട് മഹിളാമന്ദിരത്തിലെത്തിയ കല്‍ക്കത്ത സ്വദേശിയും സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ മറ്റ് രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. കല്‍ക്കത്ത സ്വദേശിക്ക് 19 വയസും ബാക്കി രണ്ടുപേര്‍ക്കും 18 വയസുമാണ് പ്രായം.

ഇന്ന് പുലര്‍ച്ചെ മുന്ന് മണിക്ക് ശേഷം മഹിളാമന്ദിരത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് ഇവര്‍ പുറത്തെത്തിയത്. രണ്ടാം നിലയിലെ ഇരുമ്പുദണ്ഡില്‍ സാരി ചുറ്റി അതില്‍കൂടി താഴേക്ക് ഇറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പുറത്ത് പോവുകയാണെന്നും ഇനി നോക്കേണ്ടെന്നും മുന്ന് യുവതികളും കത്തെഴുതിയും വെച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

Popular this week