32.8 C
Kottayam
Thursday, May 9, 2024

വിദ്വേഷ പ്രസം​ഗം; പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിലേക്ക്

Must read

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ (hate speech)പി.സി.ജോർജിന് (pc george)മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം(bail) റദ്ദാക്കാൻ പൊലീസ് (police)ജില്ലാ കോടതിയെ സമീപിച്ചേക്കും. ഇന്ന് തന്നെ പി.സി.ജോർജിന് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റിന്‍റെ ഉത്തരവ് ലഭിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അപേക്ഷ നൽകും. ഉത്തരവ് പരിശോധിച്ച ശേഷമായിരിക്കും അപ്പീൽ നൽകുന്ന കാര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തീരുമാനമെടുക്കുക. പ്രോസിക്യൂഷനെ കേള്‍ക്കാതെയാണ് മജിസ്ട്രേറ്റ് ജാമ്യം നൽകിയതെന്നാണ് പൊലീസ് വാദം.

ഇതുകൂടാതെ പി.സി.ജോർജ് ജാമ്യ ഉപാധികള്‍ ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ ചൂണ്ടികാട്ടുന്നുണ്ട്. ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി.സി.ജോർജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് വലിയ തിരിച്ചടിയായിരുന്നു. അതിനാൽ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകാൻ തന്നെയാണ് സാധ്യത. വിശദമായ വിവരങ്ങള്‍ മേൽക്കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കുനുള്ള നടപടികള്‍ സ്വീകരിക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് ഡിജിപിയും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ ജാമ്യം നൽകിയ ഉത്തരവ് പരിശോധിച്ച ശേഷം ഇന്നു തന്നെ അപ്പീൽ കാര്യത്തിൽ തീരുമാനമുണ്ടാകുംvvvvv

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week