29.4 C
Kottayam
Friday, June 5, 2026

കൊല്ലത്ത് കാമുകിയെ തീകൊളുത്തി കൊന്ന കാമുകനെതിരെ കൊലക്കുറ്റം ചുമത്തി

Must read

കൊല്ലം: സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യാന്‍ വിഡിയോ ചിത്രീകരിച്ചതിന്റെ പേരില്‍ കൊല്ലം അഞ്ചലില്‍ കാമുകിയെ മണ്ണൈണ്ണ ഒഴിച്ച് തീകൊളുത്തിയ കാമുകനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇയാളെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. 40 ശതമാനം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കാമുകന്‍ ഷാനവാസ് അപകടനിലതരണം ചെയ്തിട്ടില്ല.

സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യാനുള്ള വിഡിയോ ചിത്രീകരിച്ചതിന്റെ പേരിലാണ് കാമുകിയായ ആതിരയെ കാമുകന്‍ ഷാനവാസ് മണ്ണൈണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആതിര കഴിഞ്ഞ ദിവസം മരിച്ചു. ആതിരയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഷാനവാസിനെതിരെ കൊലപാതകത്തിന് കേസെടുത്തു. എസ്.സി.എസ്.ടി വകുപ്പും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം അഞ്ചല്‍ സി.ഐ ആശുപത്രിയിലെത്തി ഇയാളെ കണ്ടിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അന്ന് മൊഴിയെടുക്കാന്‍ സാധിച്ചിരുന്നില്ല.

ഡോക്ടര്‍മാരുടെ സമ്മതപ്രകാരം രണ്ട് ദിവസത്തിനുള്ളില്‍ ഷാനവാസിന്റെ മൊഴിയെടുക്കാനാണ് പോലീസ് നീക്കം. ആതിരയ്ക്കും ഷാനവാസിനും മൂന്ന് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ആതിര നേരത്തെ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഷാനവാസിനും ആദ്യവിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. പുനലൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week