പി സി ജോർജിൻ്റെ ജാമ്യം റദ്ദാക്കണം, പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: മതവിദ്വേഷ കേസിൽ പി സി ജോർജിന് (p c george) ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. പ്രോസിക്യുഷനെ കേൾക്കാതെയാണ് ജാമ്യം നൽകിയതെന്നാണ് പൊലീസ് അപേക്ഷയില്‍ പറയുന്നത്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോർജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് വൻ തിരിച്ചടിയായിരുന്നു.

സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പൊലീസിന്‍റെ വാദം. എന്നാൽ പൊലീസ് വാദങ്ങള്‍ തള്ളിക്കളയുന്നതാണ് ജാമ്യ ഉത്തരവ്. മൂന്ന് വർ‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. മുൻ ജനപ്രതിനിധിയായ ജോർജിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. അതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നവെന്നാണ് ഉത്തരവിൽ പറയുന്നത്.

മുൻ കോടതിവിധികള്‍ അനസരിച്ച് പ്രോസിക്യൂഷൻ അഭിപ്രായം കേള്‍ക്കാതെ ജാമ്യം അനുവദിക്കാനാവുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 50000 രൂപയുടെ ബോണ്ടിൽ ഉപാധികളോടെയാണ് ജാമ്യം. ജോർജിനെതിരായ കേസിന്‍റെ അന്വേഷണം ഫോർട്ട് അസി.കമ്മീഷണർക്ക് കൈമാറി. ഫോർട്ട് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്നു മുൻ അന്വേഷണ ഉദ്യോഗസ്ഥൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News