23.9 C
Kottayam
Thursday, June 4, 2026

7 ദിവസം ജോലി 7 ദിവസം വിശ്രമം,സ്റ്റേഷനു പകരം നേരിട്ടു ഡ്യൂട്ടി സ്ഥലത്ത് എത്തിയാല്‍ മതി,കൊവിഡ് കാലത്ത് പോലീസ് ഡ്യൂട്ടിയില്‍ വന്‍മാറ്റങ്ങള്‍

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് പോലീസുകാരിലേക്കും കൊവിഡ് രോഗബാധ പടരുന്ന സാഹചര്യമുണ്ടായതോടെ പോലീസിന്റെ പ്രവര്‍ത്തനത്തിന് അടിമുടി മാറ്റത്തിനു വേണ്ടി ഡിജിപിയുടെ ശുപാര്‍ശ. കോവിഡ് പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന രീതി അടിമുടി മാറ്റുന്ന മാര്‍ഗനിര്‍ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു. ഇന്നു മുതല്‍ പുതിയ രീതി നടപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും യൂണിറ്റ് മേധാവികള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു തയാറാക്കിയത്.

പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്

നിത്യേനയുള്ള വാഹന പരിശോധന പാടില്ല.

ജാമ്യം ലഭിക്കുന്ന കേസില്‍ അറസ്റ്റ് വേണ്ട. ഗുരുതര കേസുകളില്‍ മാത്രം അറസ്റ്റ്.

- Advertisement -

ട്രാഫിക് ഡ്യൂട്ടി തിരക്കേറിയതും പ്രധാനപ്പെട്ടതുമായ സ്ഥലങ്ങളില്‍ മാത്രം.

- Advertisement -

7 ദിവസം ജോലി 7 ദിവസം വിശ്രമം എന്ന രീതി നടപ്പാക്കണം

ദിവസവും വൈകുന്നേരം പൊലീസുകാരുടെ ഡ്യൂട്ടി നിശ്ചയിച്ചു ഫോണിലൂടെ അറിയിക്കണം.

പൊലീസുകാര്‍ സ്റ്റേഷനില്‍ വരുന്നതിനു പകരം നേരിട്ടു ഡ്യൂട്ടി സ്ഥലത്ത് എത്തുക.
ന്മ
പരാതിക്കാരുടെ മൊഴി വിഡിയോ കോണ്‍ഫറന്‍സ് വഴിയോ വിഡിയോ കോള്‍ വഴിയോ രേഖപ്പെടുത്തണം.

- Advertisement -

പൊലീസുകാരുടെ പരേഡ്, ക്ലാസുകള്‍, റോള്‍ കോള്‍ എന്നിവ ഒഴിവാക്കണം.

ഇനി ഉത്തരവ് ഉണ്ടാകുന്നതു വരെ വെള്ളിയാഴ്ച പരേഡ് വേണ്ട

സ്റ്റേഷനുകളില്‍ ഡ്യൂട്ടിയിലുള്ളവര്‍ സംഘം ചേര്‍ന്നു വിശ്രമിക്കാന്‍ പാടില്ല

ഡ്യൂട്ടി കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ അനുവദിക്കണം. മറ്റു സ്ഥലങ്ങളില്‍ പോകരുത്

ജോലിക്കനുസൃതമായി പൊലീസുകാര്‍ക്കു സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണം.

വ്യായാമം, യോഗ എന്നിവ ദിവസവും ചെയ്യാന്‍ ഉപദേശിക്കണം

കഴുകി വൃത്തിയാക്കിയ യൂണിഫോം ദിവസവും ധരിക്കണം.

രോഗമോ പനിയോ മറ്റോ വന്നാല്‍ ഉടന്‍ മേലുദ്യോഗസ്ഥരെ അറിയിക്കണം.

മേലുദ്യോഗസ്ഥര്‍ ദിവസേനയുള്ള നിര്‍ദേശം ഓണ്‍ലൈന്‍, വാട്‌സാപ്, എസ്എംഎസ് എന്നിവ വഴി നല്‍കണം.

സിസിടിവി, ക്യാമറ, ഹെല്‍പ് ലൈന്‍ എന്നിവയുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണം.

ജനമൈത്രി പൊലീസ് വീടുകളില്‍ കയറരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week