പോലീസ് സ്മൃതി ദിനത്തിൽ ഐ.ടി.ബി.പി സൈനികർക്ക് സ്മരണാഞ്ജലി

ചേർത്തല:പോലീസ് സ്മൃതി ദിവസത്തിന്റെ ഭാഗമായി ഇരുപത്തിയേഴാം ബാറ്റലിയൻ ഐ.ടി.ബി.പി രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ച കേരളത്തിൽ നിന്നുള്ള ഐ.ടി.ബി.പി സൈനികർക്ക് സ്മരണാഞ്ജലി അർപ്പിച്ചു.

ബറ്റാലിയൻ കമാണ്ഡന്റ് ശ്രീ ജിജു. എസ്സിന്റെ നിർദ്ദേശപ്രകാരം
2013 ഇൽ ഉത്തരാഖണ്ഡ് സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിലും മണ്ണിടിച്ചിലിലും രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് വീരചരമം പ്രാപിച്ച ശ്രീ ജോമോൻ.പി.ജിയുടെ മാതാപിതാക്കളെ ഇൻസ്‌പെക്ടർ ശ്രീകുമാർ.ആർ.സി യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മെഹർ ചന്ദ്, കോൺസ്റ്റബിൾ ജിജോ വർഗീസ് എന്നിവർ സന്ദർശിച്ച് പൊന്നാടയണിയിച്ചാദരി ച്ച് ഐ.ടി.ബി.പി യുടെ സ്നേഹോപഹാരം സമ്മാനിച്ചു.


തുടർന്ന് ശ്രീ ജോമോൻ പഠിച്ചിരുന്ന പൂച്ചക്കൽ (ചേർത്തല) ശ്രീനാരായണ ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ജോമോന്റെ മാതാപിതാക്കളും സ്കൂൾ പ്രിൻസിപ്പൽ ശ്രീ എ. ഡി. വിശ്വനാഥൻ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഇൻസ്‌പെക്ടർ ശ്രീകുമാർ.ആർ.സി. മുഖ്യപ്രഭാഷണം നടത്തി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News