ഭാര്യയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു! പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഭാര്യയെ മൃഗീയമായി മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ച പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ദാരുണ സംഭവം. ഇതിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഭാര്യ അപേക്ഷിച്ചിട്ടും ഇയാള്‍ സമ്മതിച്ചെല്ലെന്നും പരാതിയില്‍ പറയുന്നു. അശോക് എന്ന പോലീസ് കോണ്‍സ്റ്റബിളാണ് ജയശ്രീ എന്ന യുവതിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ആസിഡ് കുടിപ്പിച്ചത്.

2015ലായിരിന്നു അശോകും ജയശ്രീയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞയുടനെ അശോകും കുടുംബവും യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങിതായാണ് പരാതി. ജയശ്രീയുടെ മാതാപിതാക്കള്‍ അശോകിന് സ്ത്രീധനവും ഒരു ബൈക്കും നല്‍കിയിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്ത്രീധനമായി ലഭിച്ച ബൈക്ക് കേടായി. എന്നാല്‍ ഭാര്യയുടെ മാതാപിതാക്കള്‍ തനിക്ക് ഗുണനിലവാരമില്ലാത്ത ബൈക്കാണ് തന്നതെന്ന് ആരോപിച്ചായിരുന്നു അശോകിന്റെ അതിക്രമം. ഒരാഴ്ച മുമ്പ് ജയശ്രീയും അശോകിന്റെ സഹോദരിയും തമ്മില്‍ വസ്ത്രധാരണത്തെച്ചൊല്ലിയും വാക്കേറ്റമുണ്ടായി.

ജയശ്രീ സഹോദരിയുമായി വാക്കേറ്റം ഉണ്ടായത് അശോക്കിനെ പ്രകോപിതനാക്കി. ഇതേ തുടര്‍ന്ന് ഇയാള്‍ ഭാര്യയെ അതിക്രമിക്കുകയും തുടര്‍ന്ന് ആസിഡ് കുടിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ആസിഡ് കുടിച്ച യുവതിയെ അയല്‍ക്കാര്‍ ചേര്‍ന്നാണ് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഗാര്‍ഹിക പീഡനം ആരോപിച്ച് ജയശ്രീ പോലീസില്‍ പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News