KeralaNews

ഐഷ സുല്‍ത്താനയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു

കവരത്തി: രാജ്യദ്രോഹക്കേസില്‍ സിനിമാ പ്രവത്തക ആയിഷ സുല്‍ത്താനയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കവരത്തി പോലീസാണ് ഫോണ്‍ പിടിച്ചെടുത്തത്. ആയിഷയുടെ ഫോണില്‍ സംശയാസ്പദമായ ചില കാര്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ആയിഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

കേസുമായി ബന്ധപ്പെട്ട് നാല് തവണയാണ് ആയിഷ സുല്‍ത്താനയെ പോലീസ് ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പോലീസിന് ആയിഷയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. ആയിഷയ്ക്കെതിരെ നടപടി കടുപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

ഫോണ്‍ പോലീസ് പിടിച്ചെടുത്തതായി ആയിഷ പ്രതികരിച്ചു. ഒരാളുടേയും ഫോണ്‍ നമ്പര്‍ തന്റെ കൈവശമില്ല. എല്ലാം ഫോണിലാണുള്ളത്. എഴുതിയെടുക്കുന്ന കാര്യം ചോദിച്ചപ്പോള്‍ പോലീസ് അനുവദിച്ചില്ല. സംഭവം വീട്ടില്‍ അറിയിക്കാന്‍ പോലും സാധിച്ചില്ലെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button