News
മാസ്‌ക് ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ബാങ്കിലെത്തിയയാളെ സെക്യൂരിറ്റി ജീവനക്കാരന്‍ വെടിവെച്ചു
ലക്‌നോ: മാസ്‌ക് ധരിക്കുന്നതിനെ ചൊല്ലിയുടെ തര്‍ക്കത്തെ തുടര്‍ന്ന് ബാങ്കിലെത്തിയയാളെ സെക്യൂരിറ്റി ജീവനക്കാരന്‍ വെടിവച്ചു പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ബെറേയ്ലിയിലാണ് സംഭവം.
ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് സംഭവം നടന്നത്. ഭാര്യയോടൊപ്പം ബാങ്കിലെത്തിയ റെയില്‍വേ ജീവനക്കാരന്‍ രാജേഷ് കുമാറിനെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ വെടിവച്ചത്.
രാജേഷ് കുമാറിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. വെടിവച്ച സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മനപ്പൂര്‍വം വെടിവച്ചതല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News