CrimeHome-bannerKeralaNewsRECENT POSTS

‘പോലീസുകാരനെ കണ്ടാല്‍ അറിയില്ലെടാ’ ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരനെന്ന് കരുതി പോലീസുകാരനോട് ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് പോലീസുകാരുടെ ക്രൂര മര്‍ദ്ദനം

ആലപ്പുഴ: ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരനാണെന്ന് കരുതി പോലീസുകാരനോട് ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് പോലീസുകാര്‍ ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി. പോലീസുകാരനെ കണ്ടാല്‍ അറിയില്ലെയെന്ന് ചോദിച്ചായിരിന്നു മര്‍ദ്ദനം. എടത്വ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരാണ് മര്‍ദിച്ചതെന്ന് യുവാവ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കൊടുപ്പുന്ന പരപ്പില്‍ പി ഡി ശ്യാംകുമാര്‍(30) ആണ് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. കോട്ടയം ജില്ലാ ക്രിക്കറ്റ് ടീം അംഗമായ ശ്യാം ക്ലബ്ബില്‍ പരിശീലനം കഴിഞ്ഞു മടങ്ങുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബത്തിന് ഭക്ഷണം വാങ്ങാനാണ് എടത്വ പോലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ എത്തിയത്. ടീഷര്‍ട്ട് ധരിച്ചതിനാല്‍ ഹോട്ടല്‍ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് പോലീസുകാരനോട് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം വാങ്ങി പുറത്തിറങ്ങിയപ്പോള്‍ ‘പോലീസുകാരനെ കണ്ടാല്‍ അറിയില്ലെ’ എന്ന് ചോദിക്കുകയും ബൈക്കിന്റെ താക്കോല്‍ ഊരി വങ്ങുകയും ചെയ്തു. തുടര്‍ന്ന് ഒരു മുറിയില്‍ കൊണ്ടുപോയി നാല് പോലീസുകാര്‍ ചേര്‍ന്നു ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദിക്കുകയായിരിന്നുവെന്ന് ശ്യാമിന്റെ പരാതിയില്‍ പറയുന്നു.

രാത്രി തന്നെ പോലീസുകാര്‍ തിരുവല്ലയിലെ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി വിട്ടയച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ശ്യംകുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker