35.9 C
Kottayam
Thursday, April 25, 2024

പാട്ടുകാരനെതിരെ നിരവധി പരാതികൾ, ഇനി പടരുതെന്ന് പോലീസ്

Must read

ധാക്ക: ബംഗ്ലാദേശില്‍ ഇന്‍റര്‍നെറ്റ് താരമായ ഗായകനും നടനുമായ ഹീറോ ആലമിനോട് ഇനി പാട്ട് പാടരുതെന്ന് പൊലീസ്. ഹീറോ അലോമിന് ഏകദേശം രണ്ട് ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സും യൂട്യൂബിൽ ഏകദേശം 1.5 ദശലക്ഷം സബ്സ്ക്രൈബേര്‍സും ഉണ്ട്. ഇദ്ദേഹക്കിന്‍റെ അറേബ്യൻ ഗാനം 17 ദശലക്ഷം വ്യൂ അടുത്തിടെ നേടിയതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. 

എന്നാല്‍  നോബൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെയും ബംഗ്ലാദേശി കവി കാസി നസ്‌റുൽ ഇസ്ലാമിന്റെയും ക്ലാസിക് ഗാനങ്ങൾ പാടിയതിന് ആലമിനെതിരെ നിരവധി കോണുകളിൽ നിന്ന് വിമർശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞയാഴ്ച പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും  ഗാനങ്ങൾ അവതരിപ്പിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടതായും ആലം എഎഫ്‌പിയോട് പറഞ്ഞു. “ഒരു ഗായകനാകാൻ താന്‍ യോഗ്യനല്ലെന്നും, ഇനി പാടില്ലെന്ന് തന്നോട് ഒരു രേഖ ഒപ്പിട്ടു വാങ്ങി” ആലം പറയുന്നു.

രാവിലെ 6 മണിക്ക് എന്‍റെ വീട്ടില്‍ നിന്നും എന്നെ പൊലീസ് പിടിച്ചുകൊണ്ടുപോയി. എട്ടു മണിക്കൂറോളം എന്നെ കസ്റ്റഡിയില്‍ സൂക്ഷിച്ചു. എന്തുകൊണ്ടാണ് ഞാൻ രബീന്ദ്ര, നസ്‌റുൽ ഗാനങ്ങൾ പാടുന്നത് എന്ന് അവർ എന്നോട് ചോദിച്ചുവെന്നും. ഇനി പാടില്ലെന്ന് എഴുതി വാങ്ങിയെന്നും – ആലം പറയുന്നു.

ഇതിനെക്കുറിച്ച് ധാക്ക പൊലീസ് പ്രതികരിച്ചത് എന്നാല്‍ വേറെ രീതിയിലാണ്. അനുവാദം ഇല്ലാത്ത ഗാനങ്ങള്‍ പാടിയതിനും. മ്യൂസിക്ക് വീഡിയോകളിൽ അനുവാദമില്ലാതെ പോലീസ് യൂണിഫോം ഉപയോഗിച്ചതിനും അലോം ക്ഷമാപണം നടത്തിയതായി ധാക്കയിലെ ചീഫ് ഡിറ്റക്ടീവ് ഹരുൺ ഉർ റാഷിദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ആലമിനെതിരെ ഞങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചു. അതിനാല്‍ തന്നെ അദ്ദേഹം തന്‍റെ ഗാനങ്ങളുടെ രീതി പൂർണ്ണമായും മാറ്റി, ഇത് ആവർത്തിക്കില്ലെന്ന് അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് നൽകി” ഹരുൺ കൂട്ടിച്ചേർത്തു. പേര് മാറ്റാൻ തന്നോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ആലമിന്‍റെ ആരോപണം ധാക്ക പൊലീസ് നിഷേധിച്ചു.

സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി മാത്രം ആലം പലതും ചെയ്യുന്നത് എന്നാണ് പൊലീസ് എഎഫ്‌പിയോട് പറഞ്ഞത്. എന്നിരുന്നാലും, ആലത്തിന്‍റെ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് വ്യക്തി അവകാശങ്ങള്‍ക്ക് മുകളിലുള്ള കടന്നുകയറ്റമാണ് എന്നാണ് പലരും പറയുന്നത്. മേലുള്ള 

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ആലം. 2018 ലെ ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ഇദ്ദേഹത്തിന് 638 വോട്ടുകൾ ലഭിച്ചു. എനിക്ക് ഞാനൊരു ഹീറോ ആണ്. അതിനാൽ ഞാൻ ഹീറോ ആലം എന്ന പേര് സ്വീകരിച്ചു. എന്ത് വന്നാലും ഞാൻ ഈ പേര് ഉപേക്ഷിക്കില്ല. ഇപ്പോൾ ബംഗ്ലാദേശിൽ സ്വാതന്ത്ര്യത്തോടെ പാടാൻ പോലും കഴിയില്ലെന്നാണ് തോന്നുന്നത്, ആലം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week