News
മാസ്‌ക് ധരിച്ചില്ല; പട്ടാളക്കാരന് പോലീസുകാരുടെ ക്രൂരമര്‍ദനം
പാറ്റ്‌ന: മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ പട്ടാളക്കാരന് പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂര മര്‍ദനം. ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം. പവന്‍ കുമാര്‍ യാദവ് എന്നയാള്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്.
പോലീസുകാര്‍ റോഡില്‍ പരിശോധന നടത്തുന്നതിനിടെയാണ് പവന്‍ കുമാര്‍ ബൈക്കില്‍ ഇവിടെ എത്തിയത്. പവന്റെ ബൈക്ക് തടഞ്ഞ് നിര്‍ത്തിയ പോലീസുകാര്‍ താക്കോല്‍ ബൈക്കില്‍ നിന്നും ഊരി മാറ്റി. തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവില്‍ പോലീസുകാര്‍ പവനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സമീപമുണ്ടായിരുന്നവര്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ക്കതിരെ അധികൃതര്‍ നടപടി സ്വീകരിച്ചു. സംഭവത്തില്‍ അഞ്ച് പോലീസുകാരെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മേലധികാരികള്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News