24.9 C
Kottayam
Saturday, June 6, 2026

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയെ ഓഫീസിലെത്തിക്കാനിറങ്ങിയ ഭര്‍ത്താവിനെ സി.ഐ മര്‍ദിച്ചതായി പരാതി

Must read

പരപ്പനങ്ങാടി: അവധി ദിവസം താലൂക്ക് ഓഫീസില്‍ പ്രത്യേക ഡ്യൂട്ടിക്ക് പോകാന്‍ വനിതാ ജീവനക്കാരിയെ ഇറക്കിയ ശേഷം മടങ്ങിയ ഭര്‍ത്താവിനെ പോലീസ് മര്‍ദിച്ചതായി പരാതി. തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ ഞായറാഴ്ച ജോലിക്ക് എത്തിയ ടൈപ്പിസ്റ്റ് ലേഖയുടെ ഭര്‍ത്താവ് പ്രമോദിനെ പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസ് മര്‍ദിച്ചു എന്നും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി എന്നുമാണ് പരാതി.

ലേഖയെ ഡ്യൂട്ടിക്കായി വാഹനത്തില്‍ കയറ്റി വിട്ട ശേഷം മടങ്ങുമ്പോള്‍ ആണ് പ്രമോദിനെ പോലീസ് മര്‍ദിച്ചത് എന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ സിഐ കയര്‍ത്ത് സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നും ലേഖ തഹസിലാദര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രമോദിന്റെ മൊബൈല്‍ പിടിച്ചെടുത്ത ശേഷം ലാത്തി കൊണ്ട് അടിച്ചുവെന്നാണ് പരാതി. തഹസില്‍ദാരുടെ പരാതി ജില്ലാ കലക്റ്റര്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. മര്‍ദ്ദനമേറ്റ പ്രമോദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ജോയിന്റ് കൗണ്‍സിലും കലക്ടര്‍ക്ക് പരാതി നല്‍കി. എന്നാല് പ്രമോദിനെ മര്‍ദിച്ചിട്ടില്ല എന്നും കണ്ടയിന്‍മെന്റ് സോണില്‍ നില്‍ക്കുന്നത് ചോദ്യം ചെയ്യുകയാണ് ചെയ്തത് എന്നും പരപ്പനങ്ങാടി സിഐ ഹണി കെ. ദാസ് പറഞ്ഞു. നിയമം ലംഘിച്ച് പുറത്തിറങ്ങിയതിന് പ്രമോദിനെതിരെ കേസെടുത്തിട്ടുണ്ടെന്നും സിഐ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week