ഗോഹട്ടി: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ച പോലീസുകാരെ ചോദ്യം ചെയ്ത മാധ്യമപ്രവര്ത്തന് നേരെ പോലീസിന്റെ ആക്രമണം. ആസാമിലെ ചിരാംഗ് ജില്ലയിലാണ് സംഭവം. ജയന്ത് ദേബ്നാഥ് എന്നയാളെയാണ് രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ ചേര്‍ന്ന് പരസ്യമായി മര്‍ദിച്ചത്.
ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ വന്ന പോലീസുകാരോട് നിങ്ങള്‍ എന്ത് സന്ദേശമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് ജയന്ദ് ദേബ്നാഥ് ചോദിച്ചു. ഇതില്‍ കുപിതരായ പോലീസുകാര്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
താന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് ആറിഞ്ഞപ്പോഴാണ് ഇവര്‍ അക്രമാസക്തരായതെന്നും അദ്ദേഹം വെളിപ്പെടുത്തി. ദേബ്നാഥിന്റെ പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.