ഉത്സവത്തിന് ഇടയില്‍ സ്ത്രീകളെ ശല്യം ചെയ്തു; കടിച്ചും മര്‍ദിച്ചും വനിതാ എസ്. ഐക്ക് നേരെയും ആക്രമണം

കൊട്ടിയം: ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയില്‍ സ്ത്രീകളെ ശല്യം ചെയ്തയാള്‍ പൊലീസിനെ ആക്രമിച്ചു. പിടികൂടാനെത്തിയ വനിതാ എസ്‌ഐയെയും പൊലീസ് ഉദ്യോഗസ്ഥനെയുമാണ് ഇയാള്‍ ആക്രമിച്ചത്. മര്‍ദിക്കുകയും കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു. കൊട്ടിയം പോലീസ് സ്റ്റേഷനിലെ എസ്‌ഐ ശ്യാമയ്ക്കും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് പരുക്കേറ്റത്.

പന്നിമണ്‍ തൊടിയില്‍ വീട്ടില്‍ നന്ദനാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി 8.30ന് ഉമയനല്ലൂര്‍ പന്നിമണ്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലാണ് സംഭവം. മദ്യലഹരിയില്‍ ഇവിടെ എത്തിയ നന്ദന്‍ സ്ത്രീകളെ ശല്യം ചെയ്യുന്നതായി നാട്ടുകാര്‍ പൊലീസിനെ ഫോണില്‍ വിളിച്ചു പരാതിപ്പെട്ടു.

സംഭവസ്ഥലത്ത് എത്തിയ എസ്ഐയും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നു കസ്റ്റഡിയിലെടുത്തതോടെ നന്ദന്‍ പ്രകോപിതനായിഇവരെ ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News