KeralaNews

112 എന്ന നമ്പറില്‍ വിളിച്ചാല്‍ 7 മിനിറ്റിനകം പോലീസ് സഹായം; ഡി.ജി.പി

തിരുവനന്തപുരം: 112 എന്ന നമ്പറില്‍ ലഭിക്കുന്ന കോളുകള്‍ക്ക് ഏഴു മിനിറ്റിനകം പോലീസ് സഹായം ഉറപ്പു വരുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 112 ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സംവിധാനത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റോട്ടറി ക്ലബ് ഒഫ് ടെക്നോപാര്‍ക്കിന്റെ പുരസ്‌കാരം പോലീസ് ആസ്ഥാനത്ത് വിതരണം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്ത് എവിടെ നിന്നും ഈ നമ്പറില്‍ വിളിച്ചാല്‍ പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കും. സംഭവ സ്ഥലത്തെത്താന്‍ കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് ഈ കേന്ദ്രത്തില്‍ നിന്നാണ്.

എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സംവിധാനത്തിന്റെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ ബി എസ് സാബു, സബ് ഇന്‍സ്പെക്ടര്‍മാരായ ജെ സന്തോഷ് കുമാര്‍, ആര്‍ വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബി.എസ്. അഹുല്‍ ചന്ദ്രന്‍, യു അഭിലാഷ്, പൊലീസ് കണ്‍ട്‌റോള്‍ റൂം വാഹനത്തിലെ സബ് ഇന്‍സ്പെക്ടര്‍ ഒകെ. സുരേഷ് ബാബു എന്നിവരാണ് അവാര്‍ഡ് സ്വീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button