പോലീസ് സ്റ്റേഷനിലെ ഫോണില്‍ പതിവായി തെറിവിളി! ആളെ പൊക്കിയപ്പോള്‍ പോലീസും ഞെട്ടി

വൈപ്പിന്‍: സ്വന്തം മൊബൈല്‍ ഫോണില്‍നിന്നു പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് എസ് ഐയെയും പോലീസുകാരെയും പതിവായി ചീത്ത വിളിച്ചിരുന്നയാളെ സഹികെട്ടു പോലീസ് പൊക്കി. ചീത്തവിളി മാത്രമല്ല ഭീഷണിയും പതിവായി നടത്തിയിരുന്ന ആളെ കണ്ടെത്തിയപ്പോള്‍ ആദ്യം പോലീസും ഒന്ന് ഞെട്ടി, ഒരു വയോധികന്‍!.

മുളവ് കാട് പൊന്നാരിമംഗലം പുളിത്തറ നികത്തില്‍ സ്റ്റീഫന്‍ എന്നു വിളിക്കുന്ന അഗസ്റ്റിന്‍ ഗോണ്‍സാല്‍വസി(69)നെയാണ് മുനമ്പം പോലീസ് പൊക്കിയത്. ദിവസവും രാത്രിയും പകലും ഇയാള്‍ പലകുറി മുനമ്പം സ്റ്റേഷനിലെ ഫോണില്‍ വിളിക്കുമത്രേ. വനിതാ പോലീസാണ് ഫോണ്‍ എടുക്കുന്നതെങ്കില്‍ അസഭ്യത്തിനു പുറമെ ശൃംഗാര വര്‍ത്തമാനവും നടത്തും.

തെറിവിളി അസഹ്യമായതോടെ പോലീസുകാരനായ ബെന്‍സി നല്‍കിയ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ സിം കാര്‍ഡ് ഉടമയെ തിരിച്ചറിയുകയും ബുധനാഴ്ച പുലര്‍ച്ചെ ആളെ വീട്ടില്‍ നിന്നു സിഐ. എ.എല്‍. യേശുദാസ് ,എസ്‌ഐ. കെ.എസ്.ശ്യാംകുമാര്‍ , സിപിഒ അഭിലാഷ് എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിയുടെ പിടിച്ചെടുത്ത മൊബൈല്‍ കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News