24.4 C
Kottayam
Thursday, May 23, 2024

കൊല്ലത്ത് തോക്ക് ചൂണ്ടി ഒരു പ്രദേശത്തെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ അക്രമിയെ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു

Must read

കൊല്ലം: തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പോലീസിനെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ അക്രമിയെ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. കേരള പോലീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലം ചിതറ അരിപ്പയിലെ ഓയില്‍പാം ക്വാര്‍ട്ടേഴ്സിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എസ്.ഐയ്ക്ക് നേരെ തോക്കുചൂണ്ടിയ ആളെ വാതില്‍ ചവിട്ടി പൊളിച്ചാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പൊലീസിനെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ അരിപ്പയിലെ ഓയില്‍പാം ക്വാര്‍ട്ടേഴ്സിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അരിപ്പ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍ പ്രതീഷ് പി നായര്‍ നാട്ടുകാരെയും സ്‌കൂള്‍ കുട്ടികളെയുമടക്കം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിലാണ് കടക്കല്‍ പൊലീസ് അന്വേഷിക്കാനെത്തിയത്.

ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്ന പ്രതീഷുമായി പൊലീസ് സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ തോക്ക് എടുത്ത് എസ് ഐ ക്ക് നേരെ ചൂണ്ടുകയും ഇവിടെ നിന്നും പോയില്ലങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം ഇവിടെ നിന്നും പിന്മാറിയ പൊലീസ് ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തേക്ക് കൂടുതലായി എത്തി തുടങ്ങി. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം കടക്കലില്‍ നിന്നും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി. നാട്ടുകാരെ മാറ്റിയ ശേഷം പൊലീസും ഫയര്‍ഫോഴ്സും വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ച് പ്രതീഷിനെ കീഴ്പ്പെടുത്തുകയായിരുന്നു.

 

തോക്ക് ചൂണ്ടി നാട്ടുകാരെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ അക്രമി പിടിയില്‍

തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പൊലീസിനെയും മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ അരിപ്പയിലെ ഓയിൽപാം ക്വാർട്ടേഴ്‌സിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അരിപ്പ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ പ്രതീഷ് പി നായർ നാട്ടുകാരെയും സ്‌കൂൾ കുട്ടികളെയുമടക്കം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിലാണ് കടക്കൽ പൊലീസ് അന്വേഷിക്കാനെത്തിയത്.ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്ന പ്രതീഷുമായി പൊലീസ് സംസാരിച്ചു നിൽക്കുന്നതിനിടയിൽ തോക്ക് എടുത്ത് എസ് ഐ ക്ക് നേരെ ചൂണ്ടുകയും ഇവിടെ നിന്നും പോയില്ലങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം ഇവിടെ നിന്നും പിന്മാറിയ പൊലീസ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തേക്ക് കൂടുതലായി എത്തി തുടങ്ങി. പൊലീസിന്റെ നിർദ്ദേശപ്രകാരം കടക്കലിൽ നിന്നും ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തി. നാട്ടുകാരെ മാറ്റിയ ശേഷം പൊലീസും ഫയർഫോഴ്‌സും വീടിൻ്റെ വാതിൽ ചവിട്ടിപൊളിച്ച് പ്രതീഷിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.(video courtesy: Nattuvaartha 24×7)#keralapolice

Posted by Kerala Police on Saturday, September 21, 2019

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week