29.4 C
Kottayam
Saturday, June 6, 2026

വണ്‍വേ തെറ്റിച്ച്‌ വന്ന കാറില്‍ മൂന്നുയുവാക്കളും ഒരുപെണ്‍കുട്ടിയും;സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്ന സംഘം പിടിയില്‍

Must read

കാസറഗോഡ്: വണ്‍വേ തെറ്റിച്ച്‌ വന്ന കാറില്‍ മൂന്നുയുവാക്കളും ഒരുപെണ്‍കുട്ടിയും; ചോദ്യം ചെയ്തപ്പോള്‍ ഓടുന്ന കാറില്‍ വച്ച്‌ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി; പൊലീസിന്റെ വലയിലായത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്ന സംഘം.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം ആണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ വരവിന്റെ ഉദ്ദേശത്തെ പറ്റി പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതിനെത്തുടര്‍ന്ന് നാലു പേരെയും വാഹന സഹിതം സ്റ്റേഷനില്‍ ഹാജരാക്കി.

കാസറഗോഡ് സ്വദേശികളായ മുഹമ്മദ് നിയാസ് (22), മുഹമ്മദ് ഷാഹിദ് (20) അബു താഹിര്‍(19) എന്നിവരാണ് പിടിയിലായത്. നിയാസ് എന്നയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കുണ്ടൂര്‍ സ്വദേശിനിയാണ് കാറിലുണ്ടായിരുന്നത്. നിയാസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ പെണ്‍കുട്ടിയൊന്നിച്ചുള്ള ഫോട്ടോകള്‍ കാണുകയും ചെയ്തു. ഇവരുടെ സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചതില്‍ പ്ലസ്ടുവിനു പഠിക്കുകയാണെന്നും 17 വയസാണ് പ്രായമെന്നും വ്യക്തമായി .

നിയാസുമായി ഏപ്രില്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാമിലൂടെ കോണ്‍ടാക്‌ട് ഉണ്ടെന്നും നിയാസ് തന്നെ പ്രണയിക്കുന്നുണ്ടെന്നും ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി ഉമ്മയുടെ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും അയല്‍വാസിയും ബന്ധുവുമായ മറ്റൊരു പെണ്‍കുട്ടിയുടെ ഫോണിലൂടെയാണ് താന്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതെന്നും ഉമ്മയുടെ ഫോണിലെ വാട്സ് ആപ്പിലൂടെ നിയാസിന്റെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യാറുണ്ടെന്നും പറഞ്ഞു. നിയാസ് ഒരു കാറുമായി ഷാഹിദുമൊന്നിച്ച്‌ പെണ്‍കുട്ടിയുടെ വീട്ടിനു സമീപമെത്തി ഫോണ്‍ വിളിച്ചറിയിച്ചതനുസരിച്ച്‌ പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് ഇറങ്ങി.

നിയാസിനൊപ്പം കൂട്ടുകാരും ചെമ്മാട് ഒരു റൂം എടുത്തിട്ടുണ്ടെന്നും പറഞ്ഞു. നിയാസ് ഓടുന്ന കാറില്‍ വെച്ച്‌ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെയാണ് മമ്പുറത്തു വെച്ച്‌ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പെണ്‍കുട്ടിയുടെ മൊഴിയായി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ജീപ്പില്‍ പട്രോളിങ് നടത്തി വരവെ മമ്പുറം ഭാഗത്ത് വണ്‍വേ തെറ്റിച്ചു വന്ന ആള്‍ട്ടോ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

- Advertisement -

കാറില്‍ 3 യുവാക്കളേയും പര്‍ദ്ദധാരിയായ ഒരു പെണ്‍കുട്ടിയേയും കാണുകയും ചെറുപ്പക്കാര്‍ കാസര്‍കോഡ് സ്വദേശികളാണെന്ന് പറയുകയും ചെയ്തെങ്കിലും സംശയം തോന്നി പൊലീസ് കൂടുതല്‍ ചോദ്യംചെയ്യുകയായിരുന്നു.
അന്വേഷണത്തില്‍ രണ്ടാം പ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഷെയര്‍ ചാറ്റിലൂടെയും മൂന്നാം പ്രതി അബൂ താഹിര്‍ ഈശ്വരമംഗലം സ്വദേശിനിയായ പ്ളസ് ടു വിദ്യാര്‍ത്ഥിനിയുമായി ഇന്‍സ്റ്റ ഗ്രാമിലൂടെയുംമറ്റും സമ്പര്‍ക്കം പുലര്‍ത്തി വരുന്നതായും വ്യക്തമാകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week