29.4 C
Kottayam
Saturday, June 6, 2026

യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോൾ പൊലീസ് സമീപത്തെത്തി: ഓട്ടോ ഡ്രൈവറെ കസ്റ്റഡില്‍ പീഡിപ്പിച്ചെന്ന് ആരോപണം

Must read

തിരുവനന്തപുരം:കേരള പൊലീസിന് നേരെ വീണ്ടും കസ്റ്റഡി മര്‍ദ്ദന ആരോപണവുമായി പൂവാര്‍ സ്വദേശി. സുധീര്‍ഖാനാണ് കസ്റ്റഡിയില്‍ കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് ആരോപണം. ഓട്ടോ ഡ്രൈവറായ സുധീറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണ് പരിക്കുകള്‍. കാല്‍ മര്‍ദനമേറ്റ് ചതഞ്ഞ നിലയാണ് ഉള്ളത്. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. കാരണമില്ലാതെയാണ് തന്നെ പൊലീസ് പിടിച്ച് മര്‍ദ്ദിച്ചതെന്ന് സുധീര്‍ഖാന്‍ പറയുന്നു.

ബീമാപള്ളിയിലെ വീട്ടിലേക്ക് ഭാര്യയെ ബസ് കയറ്റി വിട്ട് പൂവാര്‍ ജംഗ്ഷനില്‍ നില്‍ക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് സുധീര്‍ പറയുന്നത്. ബൈക്ക് യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു പൊലീസ് സമീപത്തെത്തിയത്. തുടര്‍ന്ന് എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന ചോദിച്ചു. കാര്യം പറഞ്ഞ് സംസാരിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്നു ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു.

തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടു പോയും മര്‍ദനം തുടര്‍ന്നു. എന്തിനാണ് കസ്റ്റഡി എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞില്ല. ആശുപത്രിയില്‍ കൊണ്ടുപോവണം എന്ന് ആവശ്യപ്പെട്ടപ്പോഴും ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. സിഐ വന്ന ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് അറിയിച്ചത്. സുധീര്‍ ഖാനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ബോട്ടിങിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് പറയുന്നത്. വൈകുന്നേരത്തോടെ വിട്ടയച്ചതായും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മര്‍ദനം സംബന്ധിച്ച ആരോപണങ്ങളോട് പൊലീസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week