28.4 C
Kottayam
Saturday, June 6, 2026

പോക്‌സോ കേസ് ഇരയായ പത്തൊമ്പതുകാരി വെന്റിലേറ്ററില്‍, മരുന്നുകളോട് പ്രതികരിക്കുന്നില്ല; കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്ത് അറസ്റ്റിൽ

Must read

കൊച്ചി: വീടിനുള്ളില്‍ പോക്‌സോ അതിജീവിതയായ പത്തൊമ്പതുകാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്കുനേരെയുണ്ടായത് കൊലപാതക ശ്രമമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കുള്ളില്‍ ഗുരുതരമായ പരിക്കേറ്റതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നില്ല.വെന്റിലേറ്ററില്‍ തുടരുകയാണ്.

പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ സ്വയം ഷാള്‍ ഉപയോഗിച്ച് കഴുത്തിന് കുരുക്കിടുകയായിരുന്നുവെന്നാണ് അനൂപിന്റെ മൊഴി.

- Advertisement -

മര്‍ദിച്ചതില്‍ മനം നൊന്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മകള്‍ക്ക് ദേഹോപദ്രവമേട്ടിട്ടുണ്ടെന്നും അമ്മയുടെ പരാതിയില്‍ ബലാത്സംഗം, വധശ്രമ കേസുകള്‍ ചുമത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലഹരി കേസിലെ പ്രതിയാണ് 24കാരനായ അനൂപ് എന്ന് പൊലീസ് പറഞ്ഞു.

- Advertisement -

പീരുമേട് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കഞ്ചാവ് കേസുണ്ട്. അതുപോലെ തന്നെ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ആക്രമണ കേസുകളിലും പ്രതിയാണ് ഇയാള്‍. ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ സ്ഥിരമായി എത്താറുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

നാട്ടുകാരുമായി ഇയാള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ അര്‍ധനഗ്‌നയായി അവശനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവില്‍ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ആണ്‍സുഹൃത്ത് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. നേരത്തെ ഉണ്ടായ ആക്രമണത്തില്‍ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ വീണാണ് മുറിവുണ്ടായതെന്നാണ് പറഞ്ഞത്.

- Advertisement -

19 കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ആണ്‍സുഹൃത്തുമായുള്ള ബന്ധത്തില്‍ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതാണെന്ന് അമ്മ പറഞ്ഞു. ‘ഒരിക്കല്‍ പള്ളി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അവന്‍ ഈ വീട്ടിലുണ്ടായിരുന്നു. മകളെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ സമ്മതിക്കാമെന്നും പറഞ്ഞു.

ആദ്യം വീട്ടുകാരോട് ഇവിടെ വന്ന് സംസാരിക്കാന്‍ പറ, അല്ലെങ്കില്‍ ഞാന്‍ നിന്റെ വീട്ടില്‍ വന്ന് സംസാരിക്കാം എന്നു പറഞ്ഞപ്പോള്‍ മൂന്ന് നാല് വര്‍ഷം സമയം വേണമെന്നായിരുന്നു അവന്റെ മറുപടിയെന്ന് അമ്മ. അതൊരു നല്ല കാര്യമായി തോന്നിയില്ല. ഇവനെ പിന്നീട് നേരിട്ട് കണ്ടിട്ടില്ല. തലയോലപ്പറമ്പ് സ്വദേശിയാണ്, പേര് അനൂപ് എന്നാണെന്ന് മാത്രം അറിയാം. ഈ ബന്ധം വേണ്ടെന്ന് പലപ്പോഴായി മകളോട് പറഞ്ഞിട്ടും അവള്‍ കേട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പോക്‌സോ കേസ് ഇരയായ പത്തൊമ്പതുകാരി അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല; കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്ത് അറസ്റ്റില്‍; വധശ്രമത്തിനും ബലാല്‍സംഗത്തിനും കേസ്; ഇയാള്‍ ലഹരി കേസിലെ പ്രതിയെന്ന് പൊലീസ്

പോക്‌സോ കേസ് ഇരയായ പത്തൊമ്പതുകാരി അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല; കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്ത് അറസ്റ്റില്‍; വധശ്രമത്തിനും ബലാല്‍സംഗത്തിനും കേസ്; ഇയാള്‍ ലഹരി കേസിലെ പ്രതിയെന്ന് പൊലീസ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

Popular this week