തിരുവനന്തപുരത്ത് സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; പ്ലസ്‌വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്;കുത്തിയ വിദ്യാർത്ഥി കസ്റ്റഡിയിൽ;

തിരുവനന്തപുരം: സ്കൂളിൽ സീനിയർ ജൂനിയർ തമ്മിലുള്ള തർക്കം ഒടുവിൽ കലാശിച്ചത് കത്തിക്കുത്തിലേക്ക്. മനസ്സിൽ സൂക്ഷിച്ചിരുന്ന പക കൊണ്ടാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. തിരുവനന്തപുരം നെട്ടയത്താണ് നാടിനെ നടുക്കി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നത്.

നേരത്തെയുള്ള മുൻവൈര്യാഗ്യത്തെ തുടർന്ന് പ്ലസ്‌വൺ വിദ്യാർത്ഥി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സ്കൂൾ ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ ആണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. പ്ലസ് വൺ വിദ്യാർത്ഥി എല്ലാം കരുതിക്കൂട്ടി വന്നാണ് കൃത്യം നടത്തിയെതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരം നെട്ടയത്തെ സ്വകാര്യ സ്കൂളിന്റെ ബസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്ലസ്‌വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിയെ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഇന്ന് നാല് മണിയോട് കൂടിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വിദ്യാർത്ഥികൾ തമ്മിലുള്ള വൈരാ​ഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നു. എല്ലാം മനസിൽ കരുതിയിറങ്ങിയ വിദ്യാർത്ഥി ലാബിലെ ആവശ്യത്തിന് വേണ്ടി എത്തിച്ച കത്തി ഉപയോ​ഗിച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത്.

നെട്ടയം മലമുകളിൽ വച്ചാണ് ബസിനുള്ളിൽ ആക്രമണം നടന്നത്. ഗുരുതരമായി കുത്തേറ്റ വിദ്യാർത്ഥിയെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. കുത്തിയ വിദ്യാർത്ഥി ഇപ്പോൾ വട്ടിയൂർക്കാവ് പോലീസിന്റെ കസ്റ്റഡിയിലാണ്. കുത്തിയ കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News