27.6 C
Kottayam
Thursday, June 4, 2026

16 കാരിയെ 17 വയസ്സുകാരനായ സഹോദരനും അമ്മാവനും ചേർന്ന് പീഡിപ്പിച്ചു; നാല് പേർ അറസ്റ്റിൽ

Must read

പത്തനംതിട്ട: പത്താംക്ലാസ് പൂര്‍ത്തിയായ 16 വയസ്സുകാരിയെ 17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പീഡിപ്പിച്ചതായി പരാതി. സഹോദരനും അമ്മാവനും പുറമെ അഞ്ചുപേരില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഒരാള്‍ അമ്മയുടെ കാമുകനുമാണ്.

കോയിപ്രം സ്റ്റേഷനില്‍ ചൈല്‍ഡ്‌ലൈന്‍ നല്‍കിയ പരാതിയ തുടര്‍ന്ന് നാല് പേരെ അറസ്റ്റുചെയ്തു. അമ്മയുടെ കാമുകനായ അഞ്ചാമന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പരാതി ചൈല്‍ഡ് ലൈനിന് ലഭിച്ചത്. സുഹൃത്തുക്കളായ രണ്ടുപേര്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും പീഡിപ്പിച്ചത് വ്യക്തമായത്. ഇതില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീഡനം നടന്നിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. സ്വന്തം വീട്ടില്‍ വെച്ചാണ് സഹോദരന്‍ പീഡിപ്പിച്ചത്. അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ അവിടെ നിന്ന് അമ്മാവനും പീഡിപ്പിച്ചു. വീട്ടിലെ സാഹചര്യം മുതലെടുത്ത് മറ്റ് മൂന്നുപേരും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ കോയിപ്രം പോലീസ് പോക്‌സോ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week